കൊടും ചൂടിൽ ക്ലാസ് പാടില്ല ; നിയമം നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ

പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകമാണ്.

dot image

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് ബാലാവകാശ കമ്മിഷൻ. സംസ്ഥാനത്ത് കെ ഇ ആർ ബാധകമായ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മിഷൻ അംഗം ഡോ വിൽസൺ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകമാണ്.

വേനലവധിക്കാലത്ത് സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതൽ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുസംബന്ധിച്ച് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ സിബിഎസ്ഇ തിരുവനന്തപുരം മേഖലാ ഓഫീസർക്കും ഐസിഎസ്ഇ ചെയർമാനും കമ്മീഷൻ നിർദേശം നൽകി.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ മധ്യവേനലവധിക്കാലത്ത് വിവിധ ക്ലാസുകൾ നടത്തുന്നതായി കമ്മിഷന് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് കമ്മീഷന്റെ ഇടപെടൽ. സംസ്ഥാനത്ത് നടക്കുന്ന ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനങ്ങളും നിയന്ത്രിക്കണമെന്നും കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ബെെജൂസില് അഴിച്ചുപണി, ഇനി മൂന്ന് വിഭാഗം; സിഇഒ അര്ജുന് മോഹന് ചുമതലയൊഴിഞ്ഞു
dot image
To advertise here,contact us
dot image