കാറില് കറങ്ങി എംഡിഎംഎ വില്പ്പന; മലപ്പുറത്ത്യുവതിയും സുഹൃത്തും പിടിയില്

ഒന്നര ലക്ഷം വിലവരുന്ന 31 ഗ്രാം എംഡിഎംഎ പിടികൂടി

dot image

മലപ്പുറം: കുടുംബം എന്ന വ്യാജേന കാറില് സഞ്ചരിച്ച് എംഡിഎംഎ വിറ്റ കേസില് യുവതിയും സുഹൃത്തും പിടിയില്. ബംഗളൂരുവില് നിന്നും ലഹരി വസ്തുക്കള് മലപ്പുറത്തേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലാത്. ഊരകം നെല്ലിപ്രമ്പ് സ്വദേശിനി തഫ്സീന, സുഹൃത്ത് പുളിക്കല് സ്വദേശി മുബഷീര് എന്നിവവരാണ് പൊലീസിന്റെ പിടിയിലായത്.

ഇവരില് നിന്നും 31 ഗ്രാം എംഡിഎംഎ പിടികൂടി. പിടിച്ച ലഹരി വസ്തുവിന് ഒന്നര ലക്ഷത്തോളം വിലവരുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കല് എന്ന സ്ഥലത്ത് വച്ചാണ് അരീക്കോട് എസഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇവര് സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

മുന്പും നിരവധി തവണ ലഹരി വസ്തുക്കള് ഇവര് കടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഇവര് ഉള്പ്പെട്ട ലഹരി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശികുമാര് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us