മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രചാരണ വാഹനത്തിനുമുമ്പിൽ നാട്ടുകാരുടെ പ്രതിഷേധം

മലപ്പുറം വാഴയൂരിലാണ് പ്രതിഷേധം ഉണ്ടായത്

dot image

മലപ്പുറം: മലപ്പുറം യുഡിഎഫ് സ്ഥാനാർഥിയും മുസ്ലിം ലീഗ് നേതാവുമായ ഇടി മുഹമ്മദ് ബഷീറിന്റെ പ്രചാരണ വാഹനം നാട്ടുകാർ തടഞ്ഞു. മലപ്പുറം വാഴയൂരിലാണ് പ്രതിഷേധം ഉണ്ടായത് . റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിൽ കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിമിനെതിരെ ആയിരുന്നു പ്രതിഷേധം. എംഎൽഎയും സ്ഥാനാർത്ഥിക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു. നേരത്തെ തന്നെ കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്റാഹീമിനെതിരേ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ റോഡിന് അനുവദിച്ചിരുന്നെങ്കിലും കരാറുകാരന്റെ മെല്ലെ പോക്ക് മൂലം അറ്റകുറ്റപണി പൂർത്തിയായിരുന്നില്ല. പ്രതിഷേധം നടത്തിയവരിൽ യുഡിഎഫ് അനുകൂലികളും ഉണ്ടെന്നാണ് പറയപ്പെടുന്നത്.

വിഷയം പഠിച്ച് അടിയന്തിര നടപടികൾ എടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ ഉറപ്പ് നൽകി. ഇതിന് മുമ്പ് മൂന്ന് തവണ പൊന്നാനിയിൽ നിന്ന് വിജയിച്ച് പാര്ലമെന്റിലെത്തിയ ഇടി ഇത്തവണ എംപി അബ്ദുസ്സമദ് സമദാനിക്ക് പകരം മലപ്പുറത്താണ് മത്സരിക്കുന്നത്. എൽഡിഎഫിന് വേണ്ടി യുവനേതാവായ വി വസീഫാണ് മത്സരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us