നോട്ടുകെട്ടുള്ളവര്ക്ക് പ്രാപ്യനായ സ്ഥാനാര്ത്ഥി; സമദാനിക്കെതിരായ വീഡിയോ നീക്കാന് നിര്ദേശിക്കും

വേങ്ങര സ്വദേശി കെ പി സബാഹാണ് ആരോപണം ഉന്നയിച്ചത്.

dot image

മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്ത്ഥി അബ്ദുസമദ് സമദാനിയെ വ്യക്തിഹത്യ ചെയ്യുന്ന വീഡിയോ സോഷ്യല് മീഡിയയില് നിന്നും നീക്കാന് നിര്ദേശം നല്കും. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു എ റസാഖ് തിരഞ്ഞെടുപ്പ് ഓഫീസര്ക്ക് നല്കിയ പരാതിയെ തുടര്ന്നാണ് നടപടി. കൈയ്യില് നോട്ടു കെട്ടുള്ളവര്ക്ക് മാത്രം പ്രാപ്യനായ സ്ഥാനാര്ത്ഥിയാണ് സമദാനി എന്ന് ആരോപിക്കുന്നതാണ് വീഡിയോ. വേങ്ങര സ്വദേശി കെ പി സബാഹാണ് ആരോപണം ഉന്നയിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില് സബാഹിന് നോട്ടീസ് നല്കിയിരുന്നു. എന്നാല് ഇദ്ദേഹത്തിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാല് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുടെ കോപ്പി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ് പിയുടെ നടപടി. സാമൂഹികമാധ്യമങ്ങളില് വീഡിയോ പ്രചരിപ്പിക്കുന്നവര്ക്കെതിരെയും അക്കൗണ്ട് ഉടമകള്ക്കെതിരെയും നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

https://www.youtube.com/watch?v=IFgC7wpb4JU&list=PLL6GkhckGG3zS4aIHeP7R-b73qcAaBvVh&index=8
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us