'വര്ഗീയശക്തികളുടെ ഭരണത്തിന് അന്ത്യം കുറിക്കും'; വടകരയില് ഡി കെ ശിവകുമാര്

ന്യൂക്ലിയസ് ആശുപത്രി പരിസരത്തുനിന്നും ഷാഫിയോടൊപ്പം ഡി കെ ശിവകുമാര് റോഡ്ഷോയില് പങ്കെടുത്തു.

dot image

നാദാപുരം: പത്തുവര്ഷത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള വര്ഗീയ ശക്തികളുടെ കേന്ദ്രഭരണത്തിന് അന്ത്യം കുറിക്കുമെന്ന് കര്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്. കേരളത്തില് മുഴുവന് സീറ്റുകളിലും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടകരയിലെ യുഡിഎഫ് സ്ഥാനാര്ത്ഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്ത്ഥം നാദാപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ബഹുസ്വരത തകര്ക്കുന്ന സമീപനമാണ് ബിജെപി. ഭരണത്തിലുണ്ടായത്. ജനങ്ങളുടെ ബാധിക്കുന്ന അടിസ്ഥാനപ്രശ്നങ്ങള് മറന്നുകൊണ്ട് വര്ഗീയതയും ഭിന്നിപ്പും മാത്രമാണ് ബിജെപി സര്ക്കാരിന്റെ പ്രധാന അജന്ഡയെന്നും ഡി കെ ശിവകുമാര് പറഞ്ഞു. ബിജെപിക്കെതിരേ പോരാടിയതിന്റെ പേരില് എനിക്കെതിരേ ജയിലഴി നല്കിയ സമയത്ത് എന്റെ കര്ണാടകയിലെ ജനങ്ങളോടൊപ്പം എനിക്ക് ആത്മാര്ഥമായ പിന്തുണനല്കിയവരാണ് കേരളത്തിലുള്ളവരെന്നും ഡി കെ ശിവകുമാര് കൂട്ടിച്ചേര്ത്തു.

ന്യൂക്ലിയസ് ആശുപത്രി പരിസരത്തുനിന്നും ഷാഫിയോടൊപ്പം ഡി കെ ശിവകുമാര് റോഡ്ഷോയില് പങ്കെടുത്തു. ചടങ്ങില് പാറക്കല് അബ്ദുല്ല അധ്യക്ഷനായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us