
കൊല്ലം: കുണ്ടറയില് വൈദ്യുതി പോസ്റ്റില് നിന്ന് ഷോക്കേറ്റു 15 വയസ്സുകാരന് മരിച്ചു. മുസ്ലിം യുത്ത് ലീഗ് ജില്ലാ ജനറല് സെക്രട്ടറി സാജന് ഹിലാല് മുഹമ്മദിന്റെ മകന് അര്ഫാന് (15) ആണ് മരിച്ചത്.
വഴിവിളക്കുകള് തെളിയിക്കാന് വൈദ്യുതി പോസ്റ്റില് കെട്ടിയിരുന്ന വയറില് തട്ടിയാണ് അപകടം. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം.