പാനൂര് ബോംബ് സ്ഫോടന കേസില് ഉന്നത തല അന്വേഷണം വേണം; ആര്എംപി

'സിപിഐഎം പരാജയപ്പെടുമെന്ന പരിഭ്രാന്തിയിലാണ്'

dot image

വടകര: പാനൂര് ബോംബ് സ്ഫോടന കേസില് ഉന്നത തല അന്വേഷണം വേണമെന്ന് ആര്എംപി സംസ്ഥാന സെക്രട്ടറി എന് വേണു. ഷാഫി പറമ്പിലിനെതിരേയുള്ള ആരോപണം ബോംബ് സ്ഫോടനം ചര്ച്ച ചെയ്യാതിരിക്കാനാണെന്ന് ആര്എംപി നേതൃത്വം ആരോപിച്ചു.

ബോംബ് നിര്മ്മിച്ചത് ആരുടെ നിര്ദേശപ്രകാരമാണെന്ന് കണ്ടെത്തണം. നുണ ബോംബുകള് ഉയര്ത്തി പ്രചാരണം വഴി തിരിച്ച് വിടുകയാണ്. യുഡിഎഫ് സ്ഥാനാര്ത്ഥിക്കെതിരെ കള്ളപ്രചാരണ വേല നടത്തുന്നു.

സിപിഐഎം പരാജയപ്പെടുമെന്ന പരിഭ്രാന്തിയിലാണ്. കെ കെ ശൈലജക്കുനേരെയുള്ള സൈബര് അക്രമണം എല്ഡിഎഫ് മണ്ഡലത്തില് പ്രചാരണ വിഷയമാക്കിയിരിക്കുകയാണ്. ഇത് പാനൂര് സ്ഫോടന കേസില് നിന്ന് ശ്രദ്ധ തിരിക്കാനാണെന്നാണ് ആര്എംപിയുടെ ആരോപണം. മുഖ്യമന്ത്രിയുടെ നിര്ദ്ദേശപ്രകാരമാണ് യുഡിഎഫ് സ്ഥാനാര്ത്ഥിക്കെതിരെയുള്ള പ്രചാരണമെന്നും ആര്എംപി ആരോപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us