'മോദി അഴിമതിക്ക് എതിരാണ്, അതിനാൽ എല്ലാ അഴിമതിക്കാരും ഒന്നിച്ചിരിക്കുന്നു'; ഇൻഡ്യ സഖ്യത്തിനെതിരെ നദ്ദ

പ്രതിപക്ഷ നേതാക്കൾ ഒന്നുകിൽ ജാമ്യത്തിലാണ് അല്ലെങ്കിൽ ജയിലിലാണ് എന്നും നദ്ദ

dot image

തിരുവനന്തപുരം: യുഡിഎഫും എൽഡിഎഫും ഒരു നാണയത്തിൻ്റെ ഇരു വശങ്ങളാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. നിങ്ങൾ ഇൻഡ്യ സഖ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിക്കാർക്ക് എതിരെയാണ്. അതിനാൽ എല്ലാ അഴിമതിക്കാരും ഒരുമിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കൾ ഒന്നുകിൽ ജാമ്യത്തിലാണ് അല്ലെങ്കിൽ ജയിലിലാണ് എന്നും നദ്ദ ആരോപിച്ചു.

15 വർഷം കോൺഗ്രസ്സിന് വോട്ട് ചെയ്തിട്ട് എന്ത് കിട്ടിയെന്ന് നദ്ദ തിരുവനന്തപുരത്തെ ജനങ്ങളോട് ചോദിച്ചു. മോദി കേരളത്തെ വളരെ അധികം സ്നേഹിക്കുന്നു. കേരളത്തിന് വേണ്ടി നിരവധി പദ്ധതികൾ നടപ്പാക്കി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കള്ളക്കടത്ത് നടത്തുകയാണ് എന്നും നദ്ദ ആരോപിച്ചു. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു നദ്ദ. രാജീവ് ചന്ദ്രശേഖര് ജയിച്ചാല് വികസനം ഉറപ്പാണ്. ശശി തരൂരിനെ ഇനി വിശ്രമിക്കാന് അനുവദിക്കണമെന്നും നദ്ദ ജനങ്ങളോട് പറഞ്ഞു.

അതേസമയം, യുഡിഎഫിന് വോട്ട് കൊടുക്കുന്നത് ബിജെപിയ്ക്ക് വോട്ട് കൊടുക്കുന്നതിന് തുല്യമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് പത്തനംതിട്ടയിൽ പറഞ്ഞു. എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന കോൺഗ്രസ് നേതാവിൻ്റെ പ്രസ്താവന അപലപനീയമാണ്. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ അത് അപകടമാണ്. ബിജെപിയെയോ എൽഡിഎഫിനെയോ, ആരെയാണ് പരാജയപ്പെടുത്താൻ ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

സിഎഎ യ്ക്ക് എതിരെ മറ്റ് പാർട്ടികൾ മൗനം പാലിക്കുകയാണ്. എൻഡിഎ സർക്കാർ അഴിമതി നിറഞ്ഞതാണ്. ഇലക്ടറൽ ബോണ്ട് രാഷ്ട്രീയ അഴിമതിയെ നിയമമാക്കാനുള്ള ശ്രമമാണ്. നഷ്ടത്തിലായ കമ്പനികൾ എങ്ങനെ ഇലക്ടറൽ ബോണ്ട് വാങ്ങി. അധികാരങ്ങളെല്ലാം കേന്ദ്രത്തിന് മാത്രം എന്നതാണ് ബിജെപിയുടെ നയം. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ കേന്ദ്രം ദുർബലപ്പെടുത്തുകയാണെന്നും യെച്ചൂരി ആരോപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us