മണ്വെട്ടിയും മണ്കോരിയും തെളിയുന്നില്ല; എന്കെ പ്രേമചന്ദ്രന്റെ ചിഹ്നത്തിന് തെളിച്ചം പോരെന്ന് പരാതി

എതിര് സ്ഥാനാര്ത്ഥികളുടെ ചിഹ്നവുമായി താരതമ്യം ചെയ്തപ്പോഴാണ് ഇക്കാര്യം യു ഡിഎഫ് പ്രതിനിധികളുടെ ശ്രദ്ധയില്പ്പെട്ടത്.

dot image

കൊല്ലം: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്ത്ഥി എന് കെ പ്രേമചന്ദ്രന് എംപിയുടെ ചിഹ്നം പതിച്ചത് ചെറുതായെന്ന് പരാതി. മറ്റ് മുന്നണി സ്ഥാനാര്ത്ഥികളെ സഹായിക്കാനാണ് നീക്കമെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്ക്ക് പരാതി നല്കി. എന് കെ പ്രേമചന്ദ്രന്റെ 'മണ്വെട്ടിയും മണ്കോരിയും' എന്ന ചിഹ്നം വോട്ടിംഗ് യന്ത്രത്തില് കൃത്യമായ വലിപ്പത്തിലും തെളിച്ചത്തിലുമല്ല പതിപ്പിക്കുന്നതെന്നാണ് യുഡിഎഫിന്റെ പരാതി.

എതിര് സ്ഥാനാര്ത്ഥികളുടെ ചിഹ്നവുമായി താരതമ്യം ചെയ്തപ്പോഴാണ് ഇക്കാര്യം യു ഡിഎഫ് പ്രതിനിധികളുടെ ശ്രദ്ധയില്പ്പെട്ടത്. ഇതോടെ പ്രവര്ത്തകര് പ്രതിഷേധിച്ചു. മറ്റ് സ്ഥാനാര്ത്ഥികളുടെ ചിഹ്നം കടും കട്ടിയില് രേഖപ്പെടുത്തിയപ്പോള് മണ്വെട്ടിക്കും മണ്കോരിക്കും കട്ടി പോരെന്നാണ് യുഡിഎഫിന്റെ പരാതി.

Live Blog: ജനാധിപത്യത്തിൻ്റെ മാമാങ്കത്തിന് തുടക്കമായി;102 മണ്ഡലങ്ങൾ വിധിയെഴുതുന്നു

'കൊല്ലത്തെ പ്രധാനപ്പെട്ട രണ്ട് സ്ഥാനാര്ത്ഥികള് എല്ഡിഎഫും യുഡിഎഫുമാണ്. അതില് യുഡിഎഫ് സ്ഥാനാര്ത്ഥിയുടെ ചിഹ്നം ചെറുതാവുകയും തെളിച്ചമില്ലാതാവുകയും ചെയ്യുന്നത് എങ്ങനെയാണ്. അതാണ് ഞങ്ങളുടെ ആരോപണം. പരിശോധിച്ച് ഉദ്യോഗസ്ഥരെ ബോധിപ്പിച്ചു', എ എ അസീസ് പ്രതികരിച്ചു.

യുഡിഎഫ് പ്രവര്ത്തകര് ജില്ലാ കളക്ടര് എന് ദേവീദാസിന് പരാതി നല്കി. സംഭവം അന്വേഷിക്കാന് അസി. റിട്ടേണിങ്ങ് ഓഫീസറെ കളക്ടര് ചുമതലപ്പെടുത്തി. തിരുവനന്തപുരത്തെ സര്ക്കാര് പ്രസ്സില് അച്ചടിച്ച ചിഹ്നത്തെക്കുറിച്ചുള്ള പരാതിയില് കഴമ്പുണ്ടെങ്കില് ഞായറാഴ്ച്ചയ്ക്കുള്ളില് പരിഹരിക്കുമെന്ന് അറിയിച്ചു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില് രണ്ടാമത് ആയാണ് യുഡിഎഫ് സ്ഥാനാര്ത്ഥി എന് കെ പ്രേമചന്ദ്രന്റെ പേരും ചിഹ്നവും ക്രമീകരിച്ചിരുന്നത്. ആദ്യത്തേത് ബിജെപി സ്ഥാനാര്ത്ഥി കൃഷ്ണകുമാര്, മൂന്നാമത് എല്ഡിഎഫ് സ്ഥാനാര്ഥി മുകേഷും ആണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us