സുഗന്ധഗിരി മരംമുറി; ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചത് രാഷ്ട്രീയ ഇടപെടൽ മൂലമെന്ന് സൂചന

നടപടി തിരിച്ചടിയാകുമെന്ന് വയനാട്ടിലെ സിപിഐഎം നേതാക്കൾ വനംമന്ത്രിയെ അറിയിച്ചിരുന്നു

dot image

കൽപറ്റ: സുഗന്ധഗിരി മരംമുറി കേസിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലെന്ന് സൂചന. ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചത് എൻസിപി നേതൃത്വത്തിന്റെ സമ്മർദത്തെ തുടർന്നാണെന്നാണ് വിവരം. സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീമിനെതിരായ നടപടി പിൻവലിക്കുന്നതിന് സുഹൃത്തായ ലക്ഷദ്വീപ് എംപി ഇടപെട്ടെന്നും ആരോപണമുണ്ട്. ഉത്തരവിറക്കി 20 മണിക്കൂറിനുള്ളിൽ വനംവകുപ്പ് നടപടി പിൻവലിച്ചിരുന്നു. എൻസിപി നേതാവായ എംപി ഉന്നത നേതാക്കൾ വഴി സമ്മർദം ചെലുത്തിയെന്നാണ് പുറത്തുവരുന്ന ആരോപണം.

ഷജ്നയ്ക്ക് പുറമേ കൽപറ്റ ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസര് എം. സജീവന്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര് ബീരാന്കുട്ടി എന്നിവര്ക്കെതിരായ നടപടിയും മരവിപ്പിച്ചിരുന്നു. ആദിവാസികള്ക്കായി പതിച്ചുനല്കിയ വനഭൂമിയിലാണ് മരംമുറി നടന്നത്. 20 മരങ്ങള് മുറിക്കാനുള്ള അനുമതിയുടെ മറവില് 107 മരങ്ങളാണ് മുറിച്ചുകടത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us