ഹൈദരലി തങ്ങളെ ഇ ഡി വേട്ടയാടിയതിന് പിന്നില് കുഞ്ഞാലിക്കുട്ടി; പക ഉണ്ടായിരുന്നുവെന്ന് കെ എസ് ഹംസ

ലീഗിലെ ചിലയാളുകള് ഉണ്ടാക്കിയ അനധികൃത സ്വത്തുക്കളുടെ സംരക്ഷണത്തിന് വേണ്ടി സംഘപരിവാറുമായി അവര് ബന്ധം ഉണ്ടാക്കുന്നു.

dot image

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വേട്ടയാടിയതിന് പിന്നില് കുഞ്ഞാലിക്കുട്ടിയാണെന്ന് എല്ഡിഎഫ് സ്ഥാനാര്ത്ഥി കെ എസ് ഹംസ. ഇ ഡിയെ കൊണ്ടുവന്നത് പികെ കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടിക്ക് തങ്ങളോട് നല്ല പകയുണ്ടായിരുന്നുവെന്നും കെ എസ് ഹംസ ആരോപിച്ചു.

'ഹൈദരലി ശിഹാബ് തങ്ങളെ വഞ്ചിച്ചു. പാര്ട്ടി മുതലാളിയുടെ കൈയ്യില് 10 കോടി രൂപ നോട്ട് നിരോധനത്തിന്റെ സമയത്ത് കറന്സി ഉണ്ടായിരുന്നു. തിരുവനന്തപുരം വരെ കൊണ്ടുപോയി. ചാക്കിലാക്കിയാണ് കൊണ്ടുപോയത്. കഴക്കൂട്ടം വരെ കൊണ്ടുപോയെങ്കിലും മാറിയെടുക്കാന് പറ്റിയില്ല. തുടര്ന്ന് ഇബ്രാംഹിം കുഞ്ഞിനെ വിളിച്ച് പൈസയുടെ ഉടമ ആവശ്യപ്പെട്ടതനുസരിച്ച് തങ്ങളുടെ പേരിലുള്ള ചന്ദ്രിക അക്കൗണ്ടില് നിക്ഷേപിച്ചു. ഇഡി കണ്ടെത്തിയതോടെ 3 കോടി പിഴയൊടുക്കി. ശരിയായ മാര്ഗത്തിലൂടെയാണെങ്കില് പിഴയൊടുക്കേണ്ടതില്ലല്ലോ. കുറ്റംസമ്മതിച്ചു കള്ളപ്പണം ആണെന്ന്. ഹൈദരശി ശിഹാബ് തങ്ങളെ പ്രതിയാക്കാന് വേണ്ടി ഗൂഢാലോചന അരങ്ങേറുന്നത് അതിന് ശേഷമാണ്. പണം നിക്ഷേപിക്കുമ്പോള് ആ ഉദ്ദേശം ഉണ്ടായിരുന്നില്ല. എന്നാല് മുത്തലാഖ് ബില്ലില് വോട്ട് ചെയ്യാത്ത പികെ കുഞ്ഞാലിക്കുട്ടി കല്ല്യാണത്തിന് വന്നപ്പോള് ഹൈദരലി തങ്ങള് ശാസിച്ചിരുന്നു, മാപ്പു പറയിപ്പിച്ചു. പുറത്തുപറയാതിരിക്കാന് കുഞ്ഞാലിക്കുട്ടി തങ്ങളെ സമ്മര്ദ്ദത്തിലാക്കി. മാപ്പ് പുറത്ത് വന്നപ്പോള് അടങ്ങാത്ത വിദ്വേഷമുണ്ടായി.' കെ എസ് ഹംസ ആരോപിച്ചു.

ലീഗിലെ ചിലയാളുകള് ഉണ്ടാക്കിയ അനധികൃത സ്വത്തുക്കളുടെ സംരക്ഷണത്തിന് വേണ്ടി സംഘപരിവാറുമായി അവര് ബന്ധം ഉണ്ടാക്കുന്നു. സംഘപരിവാര് സര്ക്കാരുമായി മുസ്ലിം ലീഗ് നേതൃത്വം ഒത്തുകളിച്ച പതിനാല് അവസരങ്ങള് താന് എണ്ണി പറയുന്നുണ്ടായിരുന്നു. മറുപടിയില്ല. നേതാക്കളെ തുറന്ന ചര്ച്ചയ്ക്ക് വിളിച്ചു. അപ്പോഴും വന്നില്ല. അണികള്ക്കെങ്കിലും ഇതെല്ലാം വിശദീകരിച്ചുകൊടുക്കാന് മുസ്ലിം ലീഗ് നേതൃത്വം ബാധ്യസ്ഥരാണ്. മുസ്ലിം ലീഗ് അണികളെ വഞ്ചിച്ചു. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതില് ഹൈദരലി തങ്ങള്ക്ക് താല്പര്യം ഉണ്ടായിരുന്നില്ലെന്നും ഹംസ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us