'ഡീൽ ഉറപ്പിക്കാനാണ് ഇന്നലെ പോയത്';വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ ബിജു രമേശിനെതിരെ വി ജോയ്

റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യത്തിന് പോകുമ്പോൾ എന്തിനാണ് ഒന്നിലധികം വണ്ടികൾ

dot image

തിരുവനന്തപുരം: ആറ്റിങ്ങൾ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിനായി പണം വിതരണം ചെയ്തെന്ന വ്യവസായി ബിജു രമേശിനെതിരായ ആരോപണത്തിൽ പ്രതികരിച്ച് എല്ഡിഎഫ് സ്ഥാനാർത്ഥി വി ജോയ്. പണം കൊടുത്ത് വോട്ട് പിടിക്കുന്നുവെന്നാണ് എൽഡിഎഫിൻ്റെ ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ പയറ്റിയ തന്ത്രമാണിത്. ആളുകൾ കൂട്ടമായി താമസിക്കുന്നിടത്ത് പോയി പ്രധാനിക്ക് പണം നൽകുക, മദ്യം നൽകുക എന്ന രീതിയാണ് യുഡിഎഫ് തുടരുന്നതെന്നും വി ജോയ് ആരോപിച്ചു.

ഇത്തവണ അത് നടത്താൻ എൽഡിഎഫ് സമ്മതിക്കില്ല. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യത്തിന് പോകുമ്പോൾ എന്തിനാണ് ഒന്നിലധികം വണ്ടികൾ. എന്തിനാണ് എയർഗൺ വച്ചത്. എത്ര ഒളിച്ചു വച്ചാലും ഇത് കണ്ടുപിടിക്കാൻ കഴിയും. അദ്ദേഹത്തെ പോലൊരാൾ ഇതിന് ഇറങ്ങരുതായിരുന്നു എന്നും വി ജോയ് പറഞ്ഞു.

ഡീൽ ഉറപ്പിക്കാൻ ആണ് ഇന്നലെ പോയത്. ഡീൽ ഉറപ്പിച്ചതിനു ശേഷമാണ് കാശ് കൊടുക്കുക. ഇതാണ് കഴിഞ്ഞ തവണ ചെയ്ത തന്ത്രം. ഇത് ആദ്യമേ തന്നെ പിടിക്കപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. കിഴക്കേക്കോട്ടയിൽ താമസിക്കുന്ന ആൾ അരുവിക്കര വന്ന് സംവിധാനം ഉണ്ടാക്കേണ്ട ആവശ്യം എന്താണ് എന്നും റിയൽ എസ്റ്റേറ്റ് വിഷയം ആണെങ്കിൽ അങ്ങോട്ട് വിളിച്ചാൽ മതിയല്ലോ എന്നും അദ്ദേഹം ചോദിച്ചു. അടൂർ പ്രകാശ് ഇതുവരെ കോളനിക്ക് വേണ്ടി ഒരു രൂപ ചിലവാക്കിയിട്ടുണ്ടോ. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പണം കൊണ്ടുപോകുന്നത് എന്തിനാണെന്ന് മനസ്സിലാക്കാമല്ലോ എന്നും എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് പ്രതികരിച്ചു.

തിരുവനന്തപുരത്ത് സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപം; രണ്ട് പേർ പൊലീസ് പിടിയിൽ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us