ബിജെപി പ്രചാരണ വാഹനം തടഞ്ഞു, അശ്ലീല ചുവയോടെ സംസാരിച്ചു; സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

തൃക്കരിപ്പൂർ മണ്ഡലത്തിലെ പ്രചരണത്തിനിടെയാണ് സംഭവം

dot image

കാസർകോട്: തൃക്കരിപ്പൂരിൽ ബിജെപി പ്രചാരണ വാഹനം സിപിഐഎം പ്രവർത്തകർ തടഞ്ഞതായി പരാതി. പടന്ന കടപ്പുറത്ത് സ്ഥാനാർത്ഥി പര്യടനം നടത്തുന്നതിനിടെ സിപിഐഎം പ്രവർത്തകരായ പി പി രതീഷ്, പി പി അരുൺ എന്നിവർ ഭീഷണിപ്പെടുത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. തൃക്കരിപ്പൂർ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് സംഭവം.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി ചന്തേര പൊലീസിൽ പരാതി നൽകി. രണ്ട് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. ജനപ്രാധിനിത്യ നിയമപ്രകാരം രണ്ട് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ജാർഖണ്ഡിലെ ഇൻഡ്യ റാലിയിൽ ആർജെഡി-കോൺഗ്രസ് സംഘർഷം; കാരണം സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us