സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം; പ്രതിയിൽ നിന്നും വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ കണ്ടെത്തി

പ്രതിയെ ഇന്ന് വൈകിട്ടോടെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്നാണ് വിവരം

dot image

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദാണ് പൊലീസ് പിടിയിലായത്. പ്രതി മുംബൈയിൽ നിന്ന് ഒറ്റയ്ക്ക് കാർ ഓടിച്ച് കൊച്ചിയിലെത്തി മോഷണം നടത്തിയെന്നാണ് വിവരം. മുംബൈ സ്വദേശിയായ പ്രതിയെ ഉഡുപ്പിയിൽ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും കണ്ടെത്തുകയും ചെയ്തു.

'ഞാനൊരു സമസ്തക്കാരന്'; സുപ്രഭാതം കത്തിച്ചതില് മാപ്പ് പറഞ്ഞ് കോമുക്കുട്ടി

മോഷണത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. വണ്ടി നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വേഗത്തിൽ പൊലീസിന് കണ്ടെത്താനായത്. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് മോഷണത്തിനെത്തിയത്. വാഹനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ കേരളാ പൊലീസ് കർണാടക പൊലീസിനു കൈമാറിയിരുന്നു.

ജോഷിയുടെ വീട്ടിൽ നിന്ന് കവർന്ന സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കാറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് വൈകിട്ടോടെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്നാണ് വിവരം. പ്രതി പിടിയിലായ വിവരം അറിഞ്ഞുടൻ തന്നെ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഉഡുപ്പിയിലേക്കു തിരിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us