തൃശ്ശൂർ പൂരം വീഴ്ചയെ വിമര്ശിച്ചു, മനഃപൂർവ്വം തിരക്കുണ്ടാക്കി കണ്ണില് കുത്തി, കഠിനവേദന: കൃഷ്ണകുമാർ

പരാതി കൊടുക്കണമെന്നാണ് പാര്ട്ടി നിര്ദേശം. അത് അനുസരിച്ച് നീങ്ങുമെന്നും കൃഷ്ണകുമാര്

dot image

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്വ്വമെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്ത്ഥി കൃഷ്ണകുമാര്. തൃശ്ശൂര് പൂരം നടത്തിപ്പില് ഉണ്ടായ വീഴ്ച്ചയെ രൂക്ഷഭാഷയില് വിമര്ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്. മനഃപൂര്വ്വം തിരക്ക് സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് കൃഷ്ണകുമാര് റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു.

'കുണ്ടറയിലെ ഒരു സ്വീകരണത്തിനിടയ്ക്ക് പെട്ടെന്ന് വലിയൊരു സംഘം ഉണ്ടായി. തിക്കും തിരക്കുമായിരുന്നു. ഉണ്ടായതാണോ ഉണ്ടാക്കിയതാണോയെന്ന് അറിയില്ല. കാരണം, അതിനു തൊട്ടുമുമ്പുണ്ടായ വേദിയില് തൃശ്ശൂര് പൂരത്തിലെ വീഴ്ച്ചയെ കടുത്ത ഭാഷയില് തന്നെ വിമര്ശിച്ചിരുന്നു. അത്ര ഗുരുതരമായിരുന്നു ആ വിഷയം. അതുകഴിഞ്ഞുള്ള യോഗത്തിലാണ് സംഭവം. യോഗത്തിനിടെ പെട്ടെന്ന് തിക്കും തിരക്കും ഉണ്ടാക്കി കണ്ണിലേക്കൊരു സാധനം കുത്തി. അറിയാതെ കുത്തിതാണെന്നാണ് ആദ്യം മനസ്സിലാക്കിയത്. എന്നാല് അത് ആര്ട്ടിഫിഷ്യലായി ഉണ്ടാക്കിയതാണെന്ന് പിന്നീട് തോന്നുന്നു. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കോര്ണ്ണിയയില് നിന്നും ചെറിയ കരട് കിട്ടി. ഹെമറേജ് പോലെയും വന്നിരിക്കുന്നു. സഹിക്കാന് പറ്റാത്ത വേദനയാണ്.' കൃഷ്ണകുമാര് പറഞ്ഞു.

സംഭവത്തില് പരാതി കൊടുക്കണമെന്നാണ് പാര്ട്ടി നിര്ദ്ദേശം. അത് അനുസരിച്ച് നീങ്ങുമെന്നും കൃഷ്ണകുമാര് പറഞ്ഞു. കഴിഞ്ഞദിവസം കൊല്ലം മുളവന ചന്തയിലെ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്. വലതു കണ്ണിനാണ് പരിക്കേറ്റത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us