ഇന്ന് പൊട്ടിമുളച്ചതല്ല സമസ്ത; പതിറ്റാണ്ടുകളായി ഇവിടെയുള്ള വടവൃക്ഷം: അബ്ദുസമദ് സമദാനി

മഹത്തായ സമസ്തയുടെ പേര് കുൽസിത താല്പര്യങ്ങൾക്ക് വേണ്ടി ആരെങ്കിലും വലിച്ചിഴയ്ക്കുന്നുണ്ടെങ്കിൽ അത് അവർക്കു തന്നെ ദോഷം ചെയ്യുമെന്നും സമദാനി പറഞ്ഞു

dot image

മലപ്പുറം: ഇന്ന് പൊട്ടിമുളച്ചതല്ല, പതിറ്റാണ്ടുകളായി ഇവിടെയുള്ള വടവൃക്ഷമാണ് സമസ്തയെന്ന് പൊന്നാനിയിലെ ലീഗ് സ്ഥാനാർഥി അബ്ദുസമദ് സമദാനി. സമസ്ത തിരഞ്ഞെടുപ്പിൽ ഇറങ്ങലോ, വോട്ടു പിടിക്കലോ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇത്രയും കാലം എന്താണോ അത് തന്നെയാണ് സമസ്തയെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. മഹത്തായ സമസ്തയുടെ പേര് കുൽസിത താല്പര്യങ്ങൾക്ക് വേണ്ടി ആരെങ്കിലും വലിച്ചിഴയ്ക്കുന്നുണ്ടെങ്കിൽ അത് അവർക്കു തന്നെ ദോഷം ചെയ്യുമെന്നും സമദാനി പറഞ്ഞു. അനാവശ്യ വിവാദങ്ങളെല്ലാം ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമദാനിയുടെ വാക്കുകൾ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം നിലവിലുള്ള എൻഡിഎ സർക്കാറിനെ താഴെയിറക്കുക എന്നതാണ്. അവിടെ ഒരു മതേതര സർക്കാരിനെ കൊണ്ടുവരലാണ്. ഇൻഡ്യ സഖ്യത്തിനേ അതിനു സാധിക്കൂ. അതിന് കോൺഗ്രസിനെ കഴിയൂ. കോൺഗ്രസിനെ ഇങ്ങനെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കളയാമെന്നുകരുതി ആരും അടുപ്പത്ത് വെള്ളം വയ്ക്കേണ്ട. ആ വെള്ളം തിളയ്ക്കില്ല. എല്ലാ സംസ്ഥാനങ്ങളിലും വലിയ രീതിയിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. വെറുപ്പിനെതിരെയാണ് ഈ ഫൈറ്റ്. എതിർ സ്ഥാനാർത്ഥികളെപ്പറ്റി ഞാനൊന്നും പറയാറില്ല . ഞാൻ എല്ലാവരെയും ബഹുമാനിക്കുന്നു. അവർ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളുടെ പ്രതിനിധികളാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us