വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു; ബിഷപ് തോമസ് ജെ നെറ്റോ

പള്ളികളിൽ ഇന്നലെ വായിച്ച സർക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ബിഷപ്പ് അറിയിച്ചത്

dot image

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന ആരോപണവുമായി ബിഷപ്പ് തോമസ് ജെ നെറ്റോ. പള്ളികളിൽ ഇന്നലെ വായിച്ച സർക്കുലറിലാണ് അക്കൗണ്ട് മരവിപ്പിച്ച കാര്യം ബിഷപ്പ് അറിയിച്ചത്. അക്കൗണ്ട് മരവിപ്പിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആണെന്ന് പരോക്ഷ വിമർശനവും ബിഷപ്പ് ഉയർത്തി. സംസ്ഥാന പൊലീസിന്റെ റിപ്പോർട്ടും മരവിപ്പിക്കലിന് കാരണമായിട്ടുണ്ടാകാമെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി.

വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്സിആര്എ അക്കൗണ്ട് അടക്കം മരവിപ്പിച്ചു. മിഷൻ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടുപോലും സ്വീകരിക്കാൻ കഴിയുന്നില്ലെന്നും സർക്കുലറില് പറയുന്നു. നല്ലിടയൻ ഞായറുമായി ബന്ധപ്പെട്ട് വായിച്ച സർക്കുലറിലാണ് ബിഷപ്പ് ഇക്കാര്യങ്ങൾ പറഞ്ഞത്. വിശ്വാസികളെ സഭയുടെ സാമ്പത്തിക അവസ്ഥ അറിയിക്കാൻ വേണ്ടിയാണ് സർക്കുലർ എന്നാണ് സഭയുടെ വിശദീകരണം.

dot image
To advertise here,contact us
dot image