വര്ഗ്ഗീയ പരാമര്ശം നടത്തിയത് കോണ്ഗ്രസാണ്, രാജ്യത്തിന്റെ ഭാവി ബിജെപിയില്; ഹിമന്ത ബിശ്വ ശര്മ്മ

കേന്ദ്രത്തില് നിന്ന് വാങ്ങാനല്ല, രാജ്യത്തിന് നല്കാന് കേരളം ശ്രമിക്കണം

dot image

കൊച്ചി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിവാദ പരാമര്ശത്തെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ്മ. നരേന്ദ്ര മോദിയുടെ പരാമര്ശം മുസ്ലിങ്ങള്ക്കെതിരല്ലെന്നും വര്ഗ്ഗീയ പരാമര്ശം നടത്തിയത് കോണ്ഗ്രസ് ആണെന്നും ഹിമന്ത ബിശ്വ ശര്മ്മ പറഞ്ഞു.

രാജ്യത്തിന്റെ സമ്പത്ത് എല്ലാവര്ക്കുമുള്ളതാണ്, ഒരു വിഭാഗത്തിനുള്ളതല്ല. മണിപ്പൂരിലെ ജനങ്ങള് നരേന്ദ്ര മോദിക്കായി വോട്ട് ചെയ്തു. രാജ്യത്തിന്റെ ഭാവി ബിജെപിയിലാണ്. കേന്ദ്രത്തില് നിന്ന് വാങ്ങാനല്ല, രാജ്യത്തിന് നല്കാന് കേരളം ശ്രമിക്കണം. കേരളത്തില് ബിജെപി അക്കൗണ്ട് തുറക്കുമെന്നും ഹിമന്ദ ബിശ്വ ശര്മ്മ റിപ്പോര്ട്ടറിനോട് പറഞ്ഞു.

കോണ്ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു നരേന്ദ്രമോദിയുടെ വിവാദ പരാമര്ശം. കടന്നുകയറ്റക്കാര്ക്കും കൂടുതല് കുട്ടികള് ഉള്ളവര്ക്കും നിങ്ങളുടെ സ്വത്ത് നല്കുന്നത് അംഗീകരിക്കാനാവുമോ എന്ന മോദിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. ഇതിനിടെ മോദിയുടെ പ്രസംഗത്തിനെതിരെ കോണ്ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

'അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില് മുസ്ലീങ്ങള്ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്മോഹന് സിംഗ് സര്ക്കാര് പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല് മക്കളുള്ളവര്ക്കും നുഴഞ്ഞുകയറ്റക്കാര്ക്കും നല്കുമെന്നാണ് അതിനര്ഥം. നിങ്ങള് അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള് നുഴഞ്ഞുകയറ്റക്കാര്ക്കു നല്കണോ? ഇത് നിങ്ങള്ക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു രാജസ്ഥാനിലെ ബന്സ്വാരയില് നടന്ന തിരഞ്ഞെടുപ്പ് റാലിയില് നരേന്ദ്ര മോദിയുടെ പരാമര്ശം.

dot image
To advertise here,contact us
dot image