കൊല്ലം എൻഡിഎ സ്ഥാനാർത്ഥിയെ ആക്രമിച്ച കേസ്; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ കണ്ണിൽ താക്കോൽ കൊണ്ടതാണെന്നാണ് സനലിന്റെ മൊഴി

dot image

കൊല്ലം: കൊല്ലം എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. മുളവന സ്വദേശി സനൽ ആണ് അറസ്റ്റിലായത്. സിപിഐഎമ്മിനെതിരെ പ്രസംഗിച്ചതിൽ ആക്രമിച്ചുവെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി.

സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ കണ്ണിൽ താക്കോൽ കൊണ്ടതാണെന്നാണ് സനലിന്റെ മൊഴി. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മുളവന ചന്തമുക്കിൽ വച്ചാണ് കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റത്. അറസ്റ്റ് ചെയ്തതിന് ശേഷം സനലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്വ്വമെന്നായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. തൃശ്ശൂര് പൂരം നടത്തിപ്പില് ഉണ്ടായ വീഴ്ച്ചയെ രൂക്ഷമായഭാഷയില് വിമര്ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്. മനഃപൂര്വ്വം തിരക്ക് സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നായിരുന്നു കൃഷ്ണകുമാര് റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us