മദ്യപിച്ച് ബോധമില്ലാതെ റോഡിൽ കിടന്നു; സൂര്യതാപമേറ്റ് മധ്യവയസ്കൻ മരിച്ചു

പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടിലാണ് മരണകാരണം സൂര്യതാപമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്

dot image

പാലക്കാട്: പാലക്കാട് പുത്തന്നൂരിൽ സൂര്യതാപമേറ്റ് ഒരാൾ മരിച്ചു. മദ്യപിച്ചതിന് ശേഷമാണ് ഇയാൾ വെയിലത്ത് കിടക്കുകയായിരുന്നു. ബുധനാഴ്ച്ച വൈകിട്ടാണ് കുത്തനൂര് പനയങ്കടം വീട്ടില് ഹരിദാസിനെ ദേഹമാസകലം പൊള്ളലേറ്റ നിലയില് കണ്ടെത്തിയത്. വീടിന് സമീപത്ത് വെച്ചാണ് ഇദ്ദേഹത്തിന് പൊള്ളലേറ്റത്.

പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടിലാണ് മരണകാരണം സൂര്യതാപമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇയാൾക്കൊപ്പം മദ്യപിച്ചവരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വീട്ടുകാർ വൈകിട്ട് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഹരിദാസിനെ മരിച്ച രീതിയിൽ കണ്ടെത്തിയത്.

തിരഞ്ഞെടുപ്പ് വരെ ഇനി 'ഡ്രൈ ഡേ'; ബുധനാഴ്ച വൈകീട്ട് മുതൽ മദ്യവിൽപ്പനശാലകൾ അടക്കും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us