ശോഭ പണവുമായി പോസ്റ്റ് ഒപ്പിക്കാൻ ഡല്ഹിക്ക് പോയി,100 കോടിയുമായി ഹവാലക്കാരന് മുങ്ങി': നന്ദകുമാർ

തന്റെ കൈയ്യില് നിന്നും വാങ്ങിയ തുക ഉപയോഗിച്ച് ഏതെങ്കിലും പദവിയില് കയറിപറ്റാനായിരുന്നു ശോഭാ സുരേന്ദ്രന്റെ ശ്രമമെന്നും നന്ദകുമാര് ആരോപിച്ചു.

dot image

ന്യൂഡല്ഹി: കേരളത്തിലേക്കുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായ 100 കോടി രൂപയുമായി ഹവാല ഇടപാടുകാരന് രാജ്യം വിട്ടെന്ന് ടി ജി നന്ദകുമാര്. ആ തുക കേരളത്തിലേക്ക് എത്തിയിരുന്നെങ്കില് ബിജെപി സ്ഥാനാര്ത്ഥി ശോഭാ സുരേന്ദ്രന് കടമായി നല്കാനുണ്ടായിരുന്ന തുക തിരികെ നല്കുമായിരുന്നുവെന്നും നന്ദകുമാര് പറഞ്ഞു.

'ശോഭാ സുരേന്ദ്രന്റെ സന്തത സഹചാരികളോട് പണം തിരികെ വാങ്ങിത്തരാന് ആവശ്യപ്പെട്ടപ്പോള് തിരഞ്ഞെടുപ്പ് വരട്ടെയെന്നാണ് പറഞ്ഞത്. എന്നാല് കേരളത്തിലേക്ക് ബിജെപിയുടെ പണം എത്തിയിട്ടില്ല. പഴയ പോലെ കൊടകരയല്ല കെട്ടോ. അതിനും മുമ്പ് പോയി. അത് എത്തിയിരുന്നെങ്കില് എന്റെ പണം കിട്ടിയേനെ. ഓരോ സ്ഥാനാര്ത്ഥിക്കും 5 കോടി വീതം നല്കാന് കേരളത്തിലേക്ക് വിട്ട പണം എവിടെ പോയെന്ന് അന്വേഷിച്ച് നോക്കൂ. പ്രചാരണത്തിന് എന്ഡിഎ സ്ഥാനാര്ത്ഥി എത്ര പണം ചെലവഴിച്ചുവെന്ന് അന്വേഷിക്ക്. 10,000 രൂപ കടന്നിട്ടില്ല. കേരളത്തിലേക്ക് പണം കൊടുത്തുവിട്ട ഹവാലക്കാരന് ഇന്ത്യ വിട്ടു.' നന്ദകുമാര് പറഞ്ഞു.

ശോഭാ സുരേന്ദ്രന് പത്തുലക്ഷം വാങ്ങി, അക്കൗണ്ട് നെയിം ശോഭന; ബാങ്ക് രേഖ പുറത്ത് വിട്ട് നന്ദകുമാര്

തന്റെ കൈയ്യില് നിന്നും വാങ്ങിയ തുക ഉപയോഗിച്ച് ഏതെങ്കിലും പദവിയില് കയറിപറ്റാനായിരുന്നു ശോഭാ സുരേന്ദ്രന്റെ ശ്രമമെന്നും നന്ദകുമാര് ആരോപിച്ചു.

'ചെറുപ്പം മുതല് യുവജനസംഘടനയുടെ ഭാഗമായി പ്രവര്ത്തിച്ചയാളാണ്. എനിക്ക് ഒരു പദവിയും കിട്ടുന്നില്ല. സംസ്ഥാന പ്രസിഡന്റിന്റെ വക്കത്തെത്തി തട്ടിപോയി. കെ സുരേന്ദ്രനും മുരളീധരനും ബി എല് സന്തോഷും എന്നെ ഒഴിവാക്കി. പദവി ഞാന് അര്ഹിക്കുന്നുണ്ടായിരുന്നു.' എന്നാണ് ശോഭാ സുരേന്ദ്രന് പറഞ്ഞത്. അതിന് താന് എന്ത് ചെയ്യണം എന്ന് തിരിച്ചുചോദിച്ചപ്പോള് 'പണം കിട്ടിയാല് ഡല്ഹി യാത്ര നടത്തി പോസ്റ്റ് ഒപ്പിക്കാം.' എന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു. പണം കൊടുത്താണോ അവിടെ പോസ്റ്റ് ലഭിക്കുന്നത് എന്ന് ചോദിച്ചപ്പോള് അങ്ങനെയല്ല എന്ന് പറഞ്ഞു. എന്നിരുന്നാലും എന്തൊക്കയോ നീക്കുപോക്ക് നടത്താനാണ് ഈ പണം ഉപയോഗിച്ചത്, അത് നഷ്ടപ്പെട്ടെന്നും നന്ദകുമാര് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us