താൻ നിരപരാധി, പൊലീസ് നടപടി എൽഡിഎഫ് പ്രവർത്തകരുടെ കള്ളമൊഴിയുടെ അടിസ്ഥാനത്തില്: അറസ്റ്റിലായ സനൽ

കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്കേറ്റ സംഭവത്തിൽ മുളവന സ്വദേശി സനലിനെ അറസ്റ്റ് ചെയ്തത്

dot image

കൊല്ലം: എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന് പരിക്ക് പറ്റിയ സംഭവത്തിൽ പൊലീസ് കള്ളക്കേസിൽ കുടുക്കുകയാണെന്ന് അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സനൽ. താൻ നിരപരാധിയാണെന്ന് സനൽ പറഞ്ഞു.
എൽഡിഎഫ് പ്രവർത്തകരുടെ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സ്ഥാനാർഥിയെ സ്വീകരിച്ചെങ്കിലും കണ്ണിൽ കൊണ്ടില്ല. താൻ ഷാൾ അണിയിച്ചിരുന്നുെവന്നും സനൽ പറഞ്ഞു.

'എൽഡിഎഫ് പ്രവർത്തകരുടെ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തത്.
നോട്ടീസിൽ ഒപ്പിടാനെന്ന് പറഞ്ഞാണ് പൊലീസ് വിളിപ്പിച്ചത്', സനൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്കേറ്റ സംഭവത്തിൽ മുളവന സ്വദേശി സനലിനെ അറസ്റ്റ് ചെയ്തത്. സിപിഐഎമ്മിനെതിരെ പ്രസംഗിച്ചതിൽ ആക്രമിച്ചുവെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി. സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ കണ്ണിൽ താക്കോൽ കൊണ്ടതാണെന്നായിരുന്നു സനലിന്റെ മൊഴി. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മുളവന ചന്തമുക്കിൽ വച്ചാണ് കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റത്. അറസ്റ്റ് ചെയ്തതിന് ശേഷം സനലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.

ഉമർ ഫൈസി മുക്കത്തെ തള്ളി സമസ്ത; 'തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്വ്വമെന്നായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. തൃശ്ശൂര് പൂരം നടത്തിപ്പില് ഉണ്ടായ വീഴ്ച്ചയെ രൂക്ഷമായ ഭാഷയില് വിമര്ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്. മനഃപൂര്വ്വം തിരക്ക് സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നായിരുന്നു കൃഷ്ണകുമാര് റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞത്.

dot image
To advertise here,contact us
dot image