ശോഭാ സുരേന്ദ്രന് പത്തുലക്ഷം വാങ്ങി, അക്കൗണ്ട് നെയിം ശോഭന; ബാങ്ക് രേഖ പുറത്ത് വിട്ട് നന്ദകുമാര്

'സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ശോഭാ സുരേന്ദ്രന് തന്നോട് പറഞ്ഞത്. എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോള് കടമായി പണം തരണമെന്ന് ആവശ്യപ്പെട്ടു'

dot image

ന്യൂഡല്ഹി: തന്റെ പക്കല് നിന്നും 10 ലക്ഷം രൂപ വാങ്ങിയ ബിജെപിയുടെ ആ ക്രൗഡ് പുള്ളര് നേതാവ് ശോഭാ സുരേന്ദ്രനെന്ന് ദല്ലാള് നന്ദകുമാര്. ശോഭാ സുരേന്ദ്രന്റെ അക്കൗണ്ട് നെയിം ശോഭന സുരേന്ദ്രന് എന്നാണ്. 2014 ലാണ് പണം കൊടുത്തത്. അതൊരു അബദ്ധമായിരുന്നു. അന്ന് പണം കൈമാറാന് നിയന്ത്രണമില്ലായിരുന്നു. ഇന്ന് നിയന്ത്രണമുണ്ട്. രണ്ടാമത് ഡീല് ചെയ്തപ്പോള് അക്കൗണ്ട് വഴിയാണ് കൊടുത്തത് എന്നും നന്ദകുമാര് അവകാശപ്പെടുന്നു.

ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ പ്രോപ്പര്ട്ടി വാങ്ങാന് ശ്രമിച്ചപ്പോള് പത്ത് ലക്ഷം രൂപ അഡ്വാന്സ് ആവശ്യപ്പെട്ടു. എസ്ബിഐയുടെ പാര്ലമെന്റ് സ്ട്രീറ്റ് ബ്രാഞ്ചില് നിന്നാണ് പണം അയച്ചത്. ചെക്ക് വഴിയാണ് പണം നല്കിയത്. പണം തിരിച്ചുതന്നില്ലെന്ന് മാത്രമല്ല സ്ഥലം കാണാന് പോയപ്പോഴാണ് മറ്റ് രണ്ട് പേരില് നിന്ന് കൂടി ശോഭ സ്ഥലത്തിന് അഡ്വാന്സ് വാങ്ങിച്ചതായി അറിഞ്ഞതെന്ന് നന്ദകുമാർ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ശോഭാ സുരേന്ദ്രന് തന്നോട് പറഞ്ഞത്. എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോള് കടമായി പണം തരണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് പ്രോപ്പര്ട്ടി തനിക്ക് തന്നാല് പണം തരാമെന്ന ഡീലില് എത്തിയത്. അഡ്വാന്സ് എന്ന നിലയ്ക്കാണ് 2023 ജനുവരി നാലിന് പണം കൊടുത്തത്. എഗ്രിമെന്റൊന്നും വെച്ചിട്ടല്ല കൊടുത്തത്. തുടര്ന്ന് ആധാരത്തിന്റെ കോപ്പി തന്നു. ഭൂമി കാണാനായി ചെന്നപ്പോഴാണ് മറ്റ് രണ്ട് പേരില് നിന്നും അഡ്വാന്സ് വാങ്ങിയെന്ന് അറിഞ്ഞത്. തുടര്ന്ന് എന്റെ പണം തിരികെ നല്കാമെന്ന് ആവശ്യപ്പെട്ട് വിളിച്ചെങ്കിലും കിട്ടിയില്ലെന്നും നന്ദകുമാര് ആരോപിച്ചു. ശോഭാ സുരേന്ദ്രന് നേരിട്ട് വിളിച്ചതാണെന്നും അവര് പറഞ്ഞു. ഞങ്ങള് നല്ല സുഹൃത്തുക്കളാണെന്നും നന്ദകുമാര് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us