'അനിൽ ആൻ്റണിയെ വേലകള് പഠിപ്പിച്ചത് ഇയാള്'; തെളിവുകള് പുറത്ത് വിട്ട് നന്ദകുമാര്

പണം കൈമാറിയ സാഗര് രത്ന ഹോട്ടലിന്റെ പുറത്ത് ദുബായ് ഡ്യൂട്ടി പെയ്ഡിന്റെ കവറുമായി നന്ദകുമാർ നില്ക്കുന്നതിന്റെയും കവര് വാങ്ങുന്നതിന്റെയും ചിത്രങ്ങളാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്

dot image

ന്യൂഡല്ഹി: അനില് ആന്റണിക്കെതിരായ ആരോപണങ്ങളില് തെളിവുകള് പുറത്ത് വിട്ട് ദല്ലാള് നന്ദകുമാര്. അനില് ആന്റണി നിയമപരമായി നീങ്ങിയാല് നടപടി നേരിടാന് തയ്യാറാണ്. പണം നല്കിയ താനും സ്വീകരിച്ച അനില് ആന്റണിയും നിയമത്തിന് മുന്നില് തെറ്റുകാരാണ്. അത് തെളിയിക്കുമെന്നും നന്ദകുമാര് ഡല്ഹിയില് പറഞ്ഞു. യുപിഎ സര്ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്ഡിംഗ് കോണ്സലായി നിയമിക്കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില് നിന്നും അനില് ആന്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.

പണം കൈമാറിയ സാഗര് രത്ന ഹോട്ടലിന്റെ പുറത്ത് ദുബായ് ഡ്യൂട്ടി പെയ്ഡിന്റെ കവറുമായി നന്ദകുമാർ നില്ക്കുന്നതിന്റെയും കവര് വാങ്ങുന്നതിന്റെയും ചിത്രങ്ങളാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത് . അനിലിന്റെ പുതിയ ഗൂഢസംഘം എന്ന് പറഞ്ഞ് നരേന്ദ്രമോദിക്കൊപ്പം അനില് ആന്റണി, ആന്ഡ്രൂസ് ആന്റണി എന്നിവര് നില്ക്കുന്ന ചിത്രവും നന്ദകുമാര് പുറത്ത് വിട്ടു. അനില് ആന്റണിയെ ഇത്തരം വേലകള് പഠിപ്പിച്ചത് ആന്ഡ്രൂസ് ആന്റണിയാണെന്നും കാലാ കാലങ്ങളായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇയാൾ ബന്ധപ്പെടുന്നുണ്ടെന്നും നന്ദകുമാര് ആരോപിച്ചു. ഇപ്പോള് ഇവര് എന്ഡിഎയ്ക്കൊപ്പമാണെങ്കില് ഇന്ഡ്യാ മുന്നണി അധികാരത്തിലെത്തിയാല് ഈ സംഘം അവര്ക്കൊപ്പം പോകുമെന്നും നന്ദകുമാര് പറഞ്ഞു. അനില് ആന്റണി നന്ദകുമാറിനെ വിളിച്ച ഫോണ് നമ്പറും പുറത്ത് വിട്ടു.

26ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല് ബാക്കി തെളിവുകള് പുറത്തുവിടും. തനിക്കെതിരെ കേസ് വന്നാല് മുതിര്ന്ന കോണ്ഗ്രസ് നേതാവ് പി ജെ കുര്യന് സാക്ഷിയാവുമെന്നും ദല്ലാള് നന്ദകുമാര് പറഞ്ഞു. അനില് തെറ്റുകാരനാണ് എന്ന് ഒരു കോണ്ഗ്രസ് നേതാവും പോലും ഇതുവരെ പറഞ്ഞിട്ടില്ല. എ കെ ആന്റണിയുടെ മകന് ആയതുകൊണ്ടാണ് ആരും ഒന്നും പറയാത്തതെന്നും നന്ദകുമാര് പറഞ്ഞു.

വാങ്ങിയ പണം അനില് ആന്റണി വാങ്ങിയ 25 ലക്ഷം രൂപ അഞ്ച് ഗഡുക്കളായി തിരിച്ചു നല്കിയിട്ടുണ്ട്. തിരിച്ചു നല്കിയില്ലെന്ന് ഞാന് എവിടെയും പറഞ്ഞിട്ടില്ല. ഇവരൊന്നും ശുദ്ധരല്ലായെന്നാണ് പറയുന്നത്. കേസോ അറസ്റ്റോ പേടിയില്ല. ആരോപണങ്ങളില് ഗൗരവത്തോടെ മുന്നോട്ട് പോകുമെന്നും ടി ജി നന്ദകുമാര് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us