വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നു, സിപിഐഎം ഓഫീസുകൾ റെയ്ഡ് ചെയ്യണം: ആൻ്റോ ആൻ്റണി

വലിയ ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ യുഡിഎഫ് വിജയിക്കുമെന്നും ആൻ്റോ ആൻ്റണി ആത്മവിശ്വാസം പങ്കുവെച്ചു

dot image

പത്തനംതിട്ട: സിപിഐഎം ഓഫീസുകൾ റെയ്ഡ് ചെയ്യണമെന്ന ആവശ്യവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി. സിപിഐഎം വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നുവെന്ന് ആൻ്റോ ആൻ്റണി ആരോപിച്ചു. സിപിഐഎം ഓഫീസുകൾ റെയ്ഡ് ചെയ്യാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു.

പരാജയ ഭീതി കൊണ്ടാണ് സിപിഐഎം വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിക്കുന്നത്. ജനങ്ങളുടെ പിന്തുണ യുഡിഎഫിനുണ്ട്. വലിയ ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ യുഡിഎഫ് വിജയിക്കുമെന്നും ആൻ്റോ ആൻ്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നു, ഉദ്ദേശിച്ചത് പൊളിറ്റിക്കൽ ഡിഎൻഎ'; പി വി അൻവർ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us