'മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളുടെ തന്ത ചമയണ്ട'; കേസെടുക്കാൻ എംവി ഗോവിന്ദനെ വെല്ലുവിളിച്ചും കെഎം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി

dot image

ബത്തേരി: മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ന്യൂനപക്ഷങ്ങളുടെ തന്ത ചമയാൻ പിണറായി വിജയൻ നിൽക്കരുത്. ബിജെപിയെക്കാൾ വലിയ ഭീതിയാണു പിണറായി വിജയൻ സൃഷ്ടിക്കുന്നത്. കരിമണൽ കേസുമായി ബന്ധപെട്ട ‘പി വി’ താനല്ല എന്നാണ് പിണറായി പറഞ്ഞത്. എന്നാൽ വീണ തന്റെ മകളല്ല എന്നു പറഞ്ഞിട്ടില്ല. വീണയ്ക്കെതിരെ ആരോപണം ഉയർന്നപ്പോൾ അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടോ? കെഎം ഷാജി ചോദിച്ചു.

മകനെതിരെ ആരോപണം വന്നപ്പോൾ സിബിഐക്ക് കത്തെഴുതിയ ആളാണ് മുൻ സിപിഎം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. അധികം വൈകാതെ വീണയെ അറസ്റ്റ് ചെയ്യും. അപ്പോൾ ന്യായം പറയരുത്. പത്മജ ബിജെപിയിലേക്കു പോയപ്പോൾ ആ നിമിഷം പത്മജയെ തള്ളിപ്പറയാൻ കെ മുരളീധരനു സാധിച്ചു. ബിജെപിയിലേക്കു പോയ അനിൽ ആന്റണിയെ എകെ ആന്റണി മൂന്നുവട്ടം തള്ളിപ്പറഞ്ഞു. അനിൽ തോൽക്കണമെന്നും പറഞ്ഞു. എന്നാൽ പിണറായി സ്വന്തം മകളെ തള്ളിപ്പറയാൻ തയ്യാറായില്ല എന്നും ഷാജി പരിഹസിച്ചു.

കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തനിക്കെതിരെ കേസെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കെഎം ഷാജി വെല്ലുവിളിക്കുകയും ചെയ്തു. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ കേസെടുക്കുമെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്. കേസെടുത്താൽ കണ്ണൂരിൽ നടന്ന മറ്റു ദുരൂഹ മരണങ്ങളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ബത്തേരിയിലെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഷാഫി പറമ്പിലിനെതിരെ സൈബർ ആക്രമണം; സിപിഐഎം പ്രാദേശിക നേതാക്കൾക്കെതിരെ കേസ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us