യെമനിലെത്തി നിമിഷ പ്രിയയെ കണ്ട് അമ്മ; 12 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച, 'ബ്ലഡ് മണി'യിൽ നാളെ ചർച്ച

കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബത്തെ നാളെ നേരിട്ട് കണ്ട് ചർച്ച നടത്താനാണ് ശ്രമം.

dot image

ഡൽഹി: യെമനില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ സനായിലെ ജയിലിലെത്തി സന്ദര്ശിച്ച് അമ്മ പ്രേമകുമാരി. ഇന്ത്യന് എംബസി ഉദ്യോഗസ്ഥര്ക്കൊപ്പമായിരുന്നു സന്ദര്ശനം. പന്ത്രണ്ട് വര്ഷങ്ങള്ക്ക് ശേഷമാണ് പ്രേമകുമാരി മകള് നിമിഷപ്രിയയെ കണ്ടത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബത്തെ നാളെ നേരിട്ട് കണ്ട് ചർച്ച നടത്താനാണ് ശ്രമം.

ഇന്ത്യന് സമയം ഒന്നരയോടെയാണ് പ്രേമകുമാരിയും ആക്ഷന് കൗണ്സില് അംഗം സാമുവല് ജെറോമും സനായിലെ ഇന്ത്യന് എംബസിയിലെത്തിയത്. തുടര്ന്ന് പ്രേമകുമാരി എംബസി അധികൃതര്ക്കൊപ്പം സനായിലെ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. പന്ത്രണ്ട് വര്ഷങ്ങള്ക്ക് ശേഷമാണ് പ്രേമകുമാരിയും മകളും തമ്മില് കാണുന്നത്. കൊല്ലപ്പെട്ട തലാല് അബ്ദു മഹ്ദിയുടെ കുടുംബത്തെ നാളെ നേരിട്ട് കണ്ട് മോചനം ലക്ഷ്യമിട്ടുള്ള ചര്ച്ചകള്ക്ക് തുടക്കമിടാനാണ് സംഘത്തിൻ്റെ ശ്രമം.

തലാല് അബ്ദു മഹ്ദിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാല് നിമിഷപ്രിയയുടെ മോചനമാകാമെന്ന അപ്പീല് കോടതിയുടെ വിധിയിലെ സാധ്യത ഉപയോഗപ്പെടുത്തിയാണ് ചര്ച്ച. 2017 ജൂണ് 25നായിരുന്നു വധശിക്ഷയ്ക്ക് ആധാരമായ കൊലപാതകം നടന്നത്. യെമന് പൗരനായ തലാല് അബ്ദു മഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. യെമനിലെ പരമോന്നത കോടതിയായ സുപ്രീം ജുഡീഷ്യല് കൗണ്സില് നിമിഷപ്രിയയുടെ വധശിക്ഷ കഴിഞ്ഞ നവംബറില് ശരിവെച്ചു. ഡല്ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്ന്നാണ് പ്രേമകുമാരിക്കും സംഘത്തിനും യെമനിലേക്ക് യാത്രചെയ്യാന് കേന്ദ്ര സര്ക്കാരിന്റെ അനുമതി ലഭിച്ചത്.

ആന്ധ്രയില് മുസ്ലിം സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കും; തെലുങ്ക് ദേശം പാര്ട്ടി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us