പൊന്നാനിയില് ഹംസയ്ക്കായി 'ടീം സമസ്ത പൊന്നാനി' രംഗത്ത്

'സമസ്തയെ കുത്തി നോവിച്ചതിന്റെ തിക്തഫലം ലീഗ് അനുഭവിച്ചേ മതിയാകു'

dot image

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില് കെ എസ് ഹംസയെ വിജയിപ്പിക്കുമെന്ന നിലപാടുമായി ടീം സമസ്ത പൊന്നാനി. സമസ്ത കേരള ജംഇയ്യത്തുല് ഉലമാക്കെതിരെയുള്ള മുസ്ലിം ലീഗിന്റെ നീക്കങ്ങളില് പ്രതിഷേധിച്ച് പൊന്നാനി പാര്ലമെന്റ് മണ്ഡലത്തിലെ സമസ്ത പ്രവര്ത്തകരും കുടുംബങ്ങളും ഇടതുപക്ഷ സ്ഥാനാര്ത്ഥിക്ക് വോട്ടു ചെയ്യുമെന്നാണ് ടീം സമസ്ത പൊന്നാനി പുറത്തിറക്കിയ വാര്ത്താക്കുറിപ്പില് വ്യക്തമാക്കിയിരിക്കുന്നത്.

സമസ്തക്കെതിരെ ഒരു രാഷ്ട്രീയപാര്ട്ടി നടത്തുന്ന അടിച്ചമര്ത്തല് നടപടി ഇനിയും സഹിച്ചു നില്ക്കാനാവില്ല. പൊന്നാനി മണ്ഡലത്തിലെ ആയിരക്കണക്കിന് വരുന്ന പ്രവര്ത്തകര് ഈ തിരഞ്ഞെടുപ്പില് മുസ്ലിം ലീഗിനെ പരാജയപ്പെടുത്താന് മാനസികമായി തയ്യാറായി കഴിഞ്ഞു. സമസ്തയെ കുത്തി നോവിച്ചതിന്റെ തിക്തഫലം ലീഗ് അനുഭവിച്ചേ മതിയാകു. ഈ മുന്നേറ്റത്തിനായി കൂടെ നില്ക്കാന് പൊന്നാനി മണ്ഡലത്തിലെ മുഴുവന് വോട്ടര്മാരോടും ടീം സമസ്ത വാര്ത്താക്കുറിപ്പില് അഭ്യര്ത്ഥിക്കുന്നു.

'ടീം സമസ്ത പൊന്നാനിക്ക്' സമസ്തയുമായി ഒരു ബന്ധവുമില്ലെന്ന് സമസ്ത നേതൃത്വം വ്യക്തമാക്കി. തിരഞ്ഞടുപ്പ് പ്രചാരണത്തിനായി സമസ്ത ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സമസ്ത ഔദ്യോഗിക നേതൃത്വത്തിന്റെ വിശദീകരണം നൽകി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us