വോട്ടിനായി ബിജെപി പണം നല്കുന്നു, പൂരം വിവാദവും തിരിച്ച് വിടാന് ശ്രമം നടത്തി;വി എസ് സുനില് കുമാര്

'പൂരം വിവാദവും തനിക്കെതിരെ തിരിച്ച് വിടാന് ശ്രമം നടത്തി'

dot image

തൃശ്ശൂര്: തൃശ്ശുൂരില് ത്രികോണ മത്സരമുണ്ടെന്ന് എല്ഡിഎഫ് സ്ഥാനാര്ഥി വി എസ് സുനില് കുമാര്. മണ്ഡലത്തില് ബിജെപി അടക്കമുള്ളവര് രാഷ്ട്രീയ ധാര്മ്മികത ഇല്ലാത്ത പ്രവര്ത്തനം നടത്തുകയാണ്. വ്യാജ പ്രചാരണം ഇരുമുന്നണികളില് നിന്നുമുണ്ടാകുന്നുണ്ട്. ഒളരി ശിവരാമപുരം കോളനിയില് ബിജെപി പണം നല്കുന്നു. പൂരം വിവാദവും തനിക്കെതിരെ തിരിച്ച് വിടാന് ശ്രമം നടത്തിയെന്നും സുനില് കുമാര് പറഞ്ഞു.

സിപിഐഎം വോട്ട് ബിജെപിക്ക് വോട്ട് മറിക്കുമെന്നത് തമാശ മാത്രമാണ്. തെറ്റിദ്ധാരണ പരത്താന് ബോധപൂര്വ്വമായ ശ്രമം നടക്കുന്നുണ്ട്. പരാജയ ഭീതി കൊണ്ടാണ് വ്യാജപ്രചാരണം നടത്തുന്നുവെന്നും സുനില് കുമാര് പറഞ്ഞു. ബിജെപി ടിക്കറ്റില് സുരേഷ് ഗോപിയും കോണ്ഗ്രസില് കെ മുരളീധരനുമാണ് മണ്ഡലത്തിലെ മറ്റു പ്രധാന സ്ഥാനാര്ഥികള്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us