ആലപ്പുഴയിലെ യുഡിഎഫ് പിന്തുണ, സമസ്ത കാന്തപുരം വിഭാഗത്തിൻ്റെ തീരുമാനമല്ല; അബ്ദുൽ ഹക്കീം അസ്ഹരി

'പിന്തുണ പ്രഖ്യാപിച്ചവർക്കെതിരെ നടപടി സ്വീകരിക്കും'

dot image

ആലപ്പുഴ: യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സമസ്ത കാന്തപുരം സുന്നി വിഭാഗം ജില്ലാ സെക്രട്ടറി പികെ മുഹമ്മദ് ബാദുഷ സഖാഫിയുടെ പ്രസ്താവനയെ തള്ളി എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം അസ്ഹരി.

സമസ്ത കാന്തപുരം വിഭാഗം ആർക്കും പരസ്യ പിന്തുണ നൽകിയിട്ടില്ലെന്നും ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത് സമസ്തയുടെ തീരുമാനമല്ലെന്നും ഡോക്ടർ അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. സമസ്തയുടെ പേരിൽ പിന്തുണ പ്രഖ്യാപിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹക്കീം അസ്ഹരി കൂട്ടിച്ചേർത്തു.

ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത് സമസ്തയുടെ തീരുമാനമല്ല. സമസ്ത പരസ്യ പിന്തുണ പ്രഖ്യാപിക്കാറില്ല. ആലപ്പുഴ ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് ബാദുഷ സഖാഫിക്കെതിരെ നടപടി സ്വീകരിക്കും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കൊപ്പം നിൽക്കുന്ന സമീപനം ഇല്ല. പ്രശ്നാധിഷ്ഠിത സമീപനം മാത്രമാണുള്ളത് എന്നും ഹക്കീം അസ്ഹരി പറഞ്ഞു.

ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വോട്ട് ചെയ്യേണ്ടത് ആർക്കെന്ന് സംസ്ഥാന നേതൃത്വം അണികളെ അറിയിച്ചിട്ടുണ്ട്. ദേശീയ താൽപര്യം മുൻനിർത്തി വോട്ട് ചെയ്യും. സമസ്തയുടെ ലെറ്റർ പാഡ് ഉപയോഗിച്ച് ചിലർ വ്യാജ പ്രചാരണം നടത്തി. സമസ്തയുടെ കേഡർ വോട്ടുകളെ വ്യാജ പ്രചരണം ബാധിക്കില്ല. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം സമുദായത്തെ ഇകഴ്ത്തുന്നത്. പ്രധാനമന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും ഹക്കീം അസ്ഹരി പറഞ്ഞു.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ കാന്തപുരം വിഭാഗത്തിൻ്റെ പിന്തുണ യുഡിഎഫിനാണെന്ന് സുന്നി വിഭാഗം ജില്ലാ സെക്രട്ടറി പി കെ മുഹമ്മദ് ബാദുഷ സഖാഫി പറഞ്ഞിരുന്നു. കെ സി വേണുഗോപാലിന് പിന്തുണ നൽകുമെന്നും എല്ലാ മണ്ഡലങ്ങളിലും ഒരേ സമീപനമല്ല സ്ഥാനാർഥികളുടെ പ്രാഗത്ഭ്യം നോക്കി നിലപാട് എടുത്തത്തെന്നും മുഹമ്മദ് ബാദുഷ സഖാഫി പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image