'പ്രാതൽ കഴിക്കാൻ വന്നതാ'; പാലാ ബിഷപ്പിനെ കണ്ട് സുരേഷ് ഗോപി, കുരിശുപള്ളിയിൽ മെഴുകുതിരി കത്തിച്ചു

ഇതെല്ലാം ഗുരുത്വത്തിന്റെ ഭാഗമാണ് എന്നാണ് ഇന്നത്തെ സന്ദർശനെത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്.

dot image

പാലാ: തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു. പാലാ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. സ്വകാര്യ സന്ദർശനം ആണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ഇതെല്ലാം ഗുരുത്വത്തിന്റെ ഭാഗമാണ് എന്നാണ് ഇന്നത്തെ സന്ദർശനെത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. ബിഷപ്പുമായി എന്തൊക്കെ സംസാരിച്ചു എന്നത് പറയാൻ കഴിയില്ല. പ്രാതൽ കഴിക്കാൻ ബിഷപ്പ് ക്ഷണിച്ചിരുന്നു, വന്നു പ്രാതൽ കഴിച്ചു എന്നും സുരേഷ് ഗോപി പറഞ്ഞു. നിശബ്ദ പ്രചാരണം മണ്ഡലത്തിൽ പ്രവർത്തകർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകയോട് അധിക്ഷേപരൂപത്തിലുള്ള പരാമർശവും അദ്ദേഹം നടത്തി. മേഡം മാറിനിൽക്കൂ, അല്ലെങ്കിൽ അടുത്ത കേസ് ആവും എന്നാണ് പരിഹാസരൂപേണ സുരേഷ് ഗോപി പറഞ്ഞത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us