എം ടി രമേശിന്റെ നോട്ടീസില് ഇ പി ജയരാജന്റെ പേരില് പ്രശംസ

കോഴിക്കോട്ടെ എന്ഡിഎ സ്ഥാനാര്ത്ഥി മികച്ചവനെന്ന് ഇ പി ജയരാജന് പോലും സമ്മതിച്ചു എന്നാണ് നോട്ടീസിലുള്ളത്.

dot image

കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എന്ഡിഎ സ്ഥാനാര്ത്ഥി എം ടി രമേശിന് വോട്ട് അഭ്യര്ത്ഥിച്ചു കൊണ്ട് വീടുകളിലെത്തിച്ച നോട്ടീസില് എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന്റെ പ്രശംസയും. കോഴിക്കോട്ടെ എന്ഡിഎ സ്ഥാനാര്ത്ഥി മികച്ചവനെന്ന് ഇ പി ജയരാജന് പോലും സമ്മതിച്ചു എന്നാണ് നോട്ടീസിലുള്ളത്.

'ജനപക്ഷരാഷ്ട്രീയത്തിന്റെ മാതൃക' എന്ന പേരില് സ്ഥാനാര്ത്ഥിയെ പരിചയപ്പെടുത്തുന്ന കുറിപ്പിലാണ് ഇ പി ജയരാജന്റെ പ്രശംസ ചേര്ത്തതെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പ്രതികരണം. അതിലൊരു തെറ്റുമില്ലെന്നും നോട്ടീസ് പിന്വലിച്ചിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us