സ്ത്രീ വേഷത്തില് എത്തി വോട്ട് ചെയ്ത് പുരുഷ വോട്ടര്; കള്ളവോട്ടല്ല, പ്രതിഷേധം

കൊല്ലം എഴുകോണ് സ്വദേശി രാജേന്ദ്രപ്രസാദാണ് വേറിട്ട രീതിയില് പ്രതിഷേധിച്ചത്.

dot image

കൊല്ലം: സ്ത്രീ വേഷത്തില് എത്തി വോട്ട് ചെയ്ത് പുരുഷ വോട്ടറുടെ പ്രതിഷേധം. കൊല്ലം എഴുകോണ് സ്വദേശി രാജേന്ദ്രപ്രസാദാണ് വേറിട്ട രീതിയില് പ്രതിഷേധിച്ചത്.
വോട്ടര് പട്ടികയില് ലിംഗം സ്ത്രീ എന്ന് രേഖപ്പെടുത്തിയതില് പ്രതിഷേധിച്ചാണ് സ്ത്രീ വേഷത്തില് എത്തി വോട്ട് ചെയ്തതെന്ന് രാജേന്ദ്ര പ്രസാദ് പറഞ്ഞു. മുതിര്ന്ന പൗരനായ തന്നെ വോട്ടര് പട്ടികയില് സ്ത്രീയാക്കിയ അധികൃതരോട് കൗശല രൂപത്തിലുള്ള പ്രതിഷേധം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. വോട്ടറുടെ ഉദ്ദേശശുദ്ധി കണക്കിലെടുത്ത് പോളിംഗ് ഉദ്യോഗസ്ഥര് പ്രശ്നം ഉന്നയിച്ചില്ല. രാജേന്ദ്രപ്രസാദ് സ്ത്രീ രൂപത്തില് തന്നെ വോട്ടു ചെയ്ത് മടങ്ങി.

അതേസമയം വ്യത്യസ്ത കാഴ്ചകള് മറ്റ് മണ്ഡലങ്ങളിലുമുണ്ടായിരുന്നു.
കല്യാണ ദിവസവും തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി മാതൃകയായിരിക്കുകയാണ് തിരുവനന്തപുരത്തെ ദമ്പതിമാര്. അനന്ദു ഗിരീഷ്, ഗോപിദ ദാസ് തുടങ്ങിയ ദമ്പതിമാരാണ് തങ്ങളുടെ കല്യാണ തിരക്കുകള്ക്കിടയിലും വോട്ട് ചെയ്യാന് പോളിംഗ് ബൂത്തിലെത്തിയത്. വിവാഹ വസ്ത്രത്തില് തന്നെയായിരുന്നു ഇരുവരും വോട്ട് ചെയ്യാനെത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us