മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി അബ്ദുസമദ് സമദാനി

പൊന്നാനിയിൽ പത്തരമാറ്റിന്റെ പൊന്നുംതിളക്കത്തിന്റെ മഹത്തായ വിജയം ഉണ്ടാവുമെന്ന് സമദാനി പറഞ്ഞു

dot image

മലപ്പുറം: പൊന്നാനി യുഡിഎഫ് സ്ഥാനാർഥി ഡോ. എം പി അബ്ദുസമദ് സമദാനി വോട്ട് രേഖപ്പെടുത്തി. പൊന്നാനിയിൽ പത്തരമാറ്റ് പൊന്നുംതിളക്കമുള്ള മഹത്തായ വിജയം ഉണ്ടാവുമെന്ന് സമദാനി പറഞ്ഞു. നാട്ടുകാരുടെ അഭിമാനവും, അന്തസും ഉയർത്തുന്ന വിജയമാവും ഉണ്ടാവുക. വലിയ ആത്മവിശ്വാസമുണ്ട്. കേരളത്തിൽ യുഡിഎഫിന് പ്രത്യാശയുടെ പ്രഭാതമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള വലിയ സൂര്യോദയമാണ്. ഇൻഡ്യ മുന്നണിയ്ക്ക് തിളക്കമാർന്ന വിജയം ഉണ്ടാവും. രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നതെന്നും സമദാനി പറഞ്ഞു. കോട്ടക്കൽ ആമപ്പാറ എഎൽപി സ്കൂളിലെത്തിയാണ് സമദാനി വോട്ടു രേഖപ്പെടുത്തിയത്.

Live Updates: സംസ്ഥാനത്ത് പോളിങ് ആരംഭിച്ചു; രണ്ടാം ഘട്ടത്തിൽ വിധിയെഴുതാൻ കേരളം

സംസ്ഥാനത്ത് കൃത്യം ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ആദ്യ വോട്ടർമാരിലൊരാളായി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വടകര ലോക്സഭാ സ്ഥാനാർത്ഥി ഷാഫി പറമ്പിൽ, കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം തുടങ്ങിയവരും വോട്ട് ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us