'ഫലം വോട്ട് എണ്ണുമ്പോഴേ പറയാൻ പറ്റു'; പ്രവചനത്തിനില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ശരിയായി പ്രവചിച്ചപ്പോള് ആരും ഒന്നും പറഞ്ഞില്ല. തെറ്റിയപ്പോൾ ബ്ലേഡ് അയച്ചു തന്നു. അതുകൊണ്ട് പ്രവചനത്തിനില്ലെന്ന് വെള്ളാപ്പള്ളി

dot image

ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ വിജയമാർക്ക് എന്നു പ്രവചനത്തിനില്ലെന്ന് എസ്എന്ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ തവണത്തെപ്പോലെ ഫലപ്രവചനത്തിനില്ല. ശരിയായി പ്രവചിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ല. തെറ്റിയപ്പോൾ ബ്ലേഡ് അയച്ചു തന്നു. അതുകൊണ്ട് പ്രവചനത്തിനില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ആലപ്പുഴയിൽ സാധ്യത ആർക്കെന്ന് പറയാനാകില്ല. മൂന്നുപേരും മികച്ച രീതിയിൽ പ്രവർത്തിച്ചു. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് ലഭിക്കും. ചേർത്തലയിൽ ബിജെപി വോട്ട് കൂടും. ഫലം വോട്ട് എണ്ണുമ്പോഴേ പറയാൻ പറ്റുവെന്നും അദ്ദേഹം പറഞ്ഞു.

Live Updates: അനുകൂല തരംഗമെന്ന് ഇടത്-വലത് മുന്നണികൾ, അക്കൗണ്ട് തുറക്കാൻ ബിജെപി, വിധിയെഴുതി ജനം

തുഷാർ വെള്ളാപ്പള്ളി വിജയിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കുന്ന ആരെങ്കിലും തോൽക്കുമെന്ന് പറയുമോ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി. കേന്ദ്രത്തിൽ എൻഡിഎ ഭരണം തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ പി ജയരാജൻ വിഷയത്തിൽ കൂടിക്കാഴ്ച്ചയുടെ കാര്യം പാർട്ടിയോട് പറഞ്ഞെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us