ചെറുതോണി, ഇരട്ടയാര് ഡാമുകളില് സൈറണ് കേട്ടാല് ഭയപ്പെടേണ്ട; അറിയിപ്പ്

ആളുകള് പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്

dot image

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി, ഇരട്ടയാര് ഡാമുകളില് നിന്ന് സൈറണ് കേട്ടാല് ഭയപ്പെടേണ്ടെന്ന് അറിയിപ്പ്. കാലവര്ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന ട്രയണ് റണ്ണിന്റെ ഭാഗമായാണ് സൈറണ് പരിശോധിക്കുക. ഏപ്രില് 30ന് രാവിലെ 11നാണ് ട്രയല് റണ് നടക്കുക. സൈറണിന്റെ സാങ്കേതിക പരിശോധനകള് മാത്രമാണ് നടക്കുന്നതെന്നും ആളുകള് പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില് മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കള്ളക്കടല് പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന് തമിഴ്നാട്, വടക്കന് തമിഴ്നാട് തീരങ്ങളില് തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്ന്ന തിരമാലകള് കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാല് കേരള തീരത്തും, തെക്കന് തമിഴ്നാട്, വടക്കന് തമിഴ്നാട് തീരങ്ങളില് 28-04-2024 രാവിലെ 02.30 മുതല് രാത്രി 11.30 വരെ 0.5 മുതല് 1.5 മീറ്റര് വരെ ഉയര്ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പുണ്ട്.

dot image
To advertise here,contact us
dot image