മലപ്പുറം: പൊന്നാനിയിൽ വോട്ട് ശതമാനം കുറഞ്ഞത് മുസ്ലിം ലീഗിന് തിരിച്ചടിയാവുമെന്ന് കെ എസ് ഹംസ. യുഡിഎഫിന്റെ കേന്ദ്രങ്ങളിലാണ് വോട്ടിങ് കുറഞ്ഞത്. ലീഗിന്റെയും കോൺഗ്രസിന്റെയും വോട്ടുകളാണ് പോയത്. ലീഗിന്റെ വോട്ട് ചെയ്യാതെ പോയിട്ടുണ്ട്. യൂത്ത് ലീഗ് അടക്കം വലിയ നിരാശയിലാണെന്നും അവരാണ് വോട്ട് ചെയ്യാതെ പോയതെന്നും കെ എസ് ഹംസ പറഞ്ഞു.
ലീഗിന് വോട്ട് ചെയ്തിരുന്ന പലരും തനിക്ക് വോട്ട് ചെയ്തു. ഇരു സമസ്തകൾ, മുജാഹിദ്, ലീഗ് പോഷക സംഘടനകൾ എന്നിവരൊക്കെ വോട്ട് ചെയ്തിട്ടുണ്ടാവും. ഇകെ, എപി, മുജാഹിദ് സംഘടനകളുടെ മുഴുവൻ സപ്പോർട്ട് കിട്ടിയെന്നും 2004ൽ മഞ്ചേരിയിലെ ചരിത്രം 2024 ൽ പൊന്നാനിയിൽ ആവർത്തിക്കുമെന്നും കെ എസ് ഹംസ കൂട്ടിച്ചേർത്തു.
പൊന്നാനിയിൽ വോട്ടിങ്ങ് ശതമാനം കുറഞ്ഞതിൽ മുന്നണികൾ ആശങ്കയിലാണ്. വോട്ടിങ്ങ് ശതമാനം കുറഞ്ഞത് ഏത് രീതിയിൽ ബാധിക്കുമെന്നതാണ് ആശങ്ക.
യുഡിഎഫിന് എത്ര, എല്ഡിഎഫിന് എത്ര, ബിജെപി അക്കൗണ്ട് തുറക്കുമോ?; കൂട്ടിയും കിഴിച്ചും മുന്നണികള്