രാജ്മോഹന് ഉണ്ണിത്താന് മൂത്ത സഹോദരന്റെ സ്ഥാനത്ത്, മറുപടി പറയാന് ഇല്ല; പത്മജ വേണുഗോപാല്

'പ്രതികരണം കേട്ടപ്പോള് വിഷമം തോന്നി'

dot image

തൃശ്ശൂര്: രാജ്മോഹന് ഉണ്ണിത്താന് മൂത്ത സഹോദരന്റെ സ്ഥാനത്തുള്ള വ്യക്തിയാണെന്ന് പത്മജ വേണുഗോപാല്. പത്മജ വേണുഗോപാലിനെ രാജ്മോഹന് ഉണ്ണിത്താന് പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് പത്മജ രംഗത്തെത്തിയത്.

ഉണ്ണിത്താന്റെ ആരോപണത്തില് മറുപടി പറയാന് ഇല്ല. അദ്ദേഹത്തിന്റെ പ്രതികരണം കേട്ടപ്പോള് വിഷമം തോന്നി. എന്തുകൊണ്ട് തനിക്കെതിരെ സംസാരിച്ചുവെന്നറിയില്ല. ഉണ്ണിത്താനോട് എന്നും നല്ല ബന്ധം സൂക്ഷിച്ചിട്ടുള്ള വ്യക്തിയാണ് താന്. തൃശ്ശൂരില് വോട്ടെടുപ്പ് സുരേഷ് ഗോപിക്കനുകൂലം എന്നു കരുതുന്നുവെന്നും പത്മജ പറഞ്ഞു.

1973 മുതലുള്ള ചരിത്രം താന് വിളിച്ചു പറഞ്ഞാല് പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും എന്റെ അച്ഛന് കെ കരുണാകരന് അല്ലെന്നുമായിരുന്നു രാജ്മോഹന് ഉണ്ണിത്താന്റെ പ്രതികരണം. തനിക്കു പിന്നാലെ ഉണ്ണിത്താനടക്കം കൂടുതല് കോണ്ഗ്രസ് നേതാക്കള് ബിജെപിയിലേക്കു വരുമെന്ന പത്മജയുടെ പരാമർശത്തെ തുടർന്നായിരുന്നു രാജ്മോഹന് ഉണ്ണിത്താന്റെ പ്രതികരണം.

'എന്റെ അച്ഛന് കെ കരുണാകരന് അല്ല'; പരസ്യ സംവാദത്തിന് പത്മജയെ വെല്ലുവിളിച്ച് രാജ്മോഹന് ഉണ്ണിത്താന്

ഇതിനു പിന്നാലെയാണ് ഉണ്ണിത്താന് രൂക്ഷ വിമര്ശനവുമായി രംഗത്തെത്തിയത്. പരസ്യ സംവാദത്തിന് തയ്യാറായാല് സ്ഥലവും സമയവും തീരുമാനിക്കാമെന്നും കാസര്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്ഥിയായ ഉണ്ണിത്താന് പ്രതികരിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us