കോട്ടയം: പോളിങ് ശതമാനം മാത്രം വച്ചു കൊണ്ട് ജയത്തെ വിലയിരുത്താൻ കഴിയില്ലെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂര് രാധാകൃഷ്ണന്. ഇ പി ജയരാജനെ സംബന്ധിച്ചുള്ള വിവാദം യുഡിഎഫിന് നേട്ടമാകും. ഇടത് ഉണ്ടാകുന്നതിനു മുൻപേ ഇന്ത്യ ഉണ്ടായിരുന്നല്ലോയെന്നും അദ്ദേഹം പറഞ്ഞു.
'വടകരയില് ഷാഫി പറമ്പില്, ഒരുലക്ഷത്തിലധികം ഭൂരിപക്ഷം'; വീണ്ടും റാഷിദ് സിപിയുടെ പ്രവചനം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില് കേരളത്തില് ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. രണ്ട് എംഎല്എമാര് നേര്ക്ക് നേര് മത്സരിക്കുന്ന മണ്ഡലത്തില് വിധി ആര്ക്കൊപ്പമാണെന്നറിയാന് ഇനിയും കാത്തിരിക്കണം. ഇപ്പോഴിതാ, വടകരയില് യുഡിഎഫ് സ്ഥാനാര്ത്ഥി ഷാഫി പറമ്പിലിന് വിജയം പ്രവചിച്ചിരിക്കുകയാണ് റാഷിദ് സി പി. നേരത്തെ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് കയ്യടി നേടിയയാളാണ് റാഷിദ്.
വടകരയില് ഷാഫി പറമ്പിലിന് 88,500-1,14,000 വോട്ടിന്റെ ഭൂരിപക്ഷമാണ് റാഷിദ് പ്രവചിക്കുന്നത്. 'ശൈലജ ടീച്ചര്ക്ക് പാര്ട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില് ഉണ്ടായിരുന്നില്ല. ടീച്ചര് അമ്മ വിളി പോലും പാര്ട്ടി സര്ക്കിളിന് അപ്പുറം വലിയ രീതിയില് ഏശിയിട്ടില്ല. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലെ, മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കല് ഗ്രാഫില് നല്ല വേരിയേഷന് ഉണ്ടായിരുന്നു' എന്നും റാഷിദ് അഭിപ്രായപ്പെട്ടു.
വോട്ടിംഗ് ശതമാനം അടക്കമുള്ള സി പി റാഷിദിന്റെ പ്രവചനം
യു ഡി എഫ് 48.5% - 53.5%
എല് ഡി എഫ് 40.5 % - 44.%
ബി ജെ പി 6 % - 9.5 %
ഷാഫി പറമ്പില്, 88500 - 114000 വോട്ടിന്റെ ഭൂരിപക്ഷത്തില് വിജയിക്കും. വടകരയുടെ നിയുക്ത യുവ എം പി ക്ക് അഭിനന്ദനങ്ങള്.
ശൈലജ ടീച്ചര്ക്ക് പാര്ട്ടി വോട്ടിനപ്പുറം സമാഹരിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില് ഉണ്ടായിരുന്നില്ല. ടീച്ചര് അമ്മ വിളി പോലും പാര്ട്ടി സര്ക്കിളിന് അപ്പുറം വലിയ രീതിയില് ഏശിയിട്ടില്ല. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലെ,മട്ടന്നൂരിലെ വലിയ വിജയത്തിന് ശേഷം ടീച്ചറുടെ പൊളിറ്റിക്കല് ഗ്രാഫില് നല്ല വേരിയേഷന് ഉണ്ടായിരുന്നു.
ഇന്നലെ നടന്ന വോട്ടെടുപ്പില് സംസ്ഥാനത്ത് 71.16 ശതമാനം ആണ് പോളിംഗ്. നിലവിൽ വടകരയിലാണ് ഏറ്റവും ഉയർന്ന പോളിംഗ്. 78.08 ശതമാനമാണ് പോളിംഗ്. കുറവ് പത്തനംതിട്ടയിലാണ്. 63.35 ശതമാനമാണ് മണ്ഡലത്തിലെ പോളിംഗ്. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും കൂടി വരുമ്പോൾ പോളിംഗ് ശതമാനം ഇനിയും കൂടും.
രണ്ടാം സ്ഥാനത്ത് കണ്ണൂർ ലോക്സഭാ മണ്ഡലമാണ്. 76.92 ശതമാനം. വടകര കൂടാതെ വടക്കൻ ജില്ലകളായ കാസർകോടും കോഴിക്കോടുമെല്ലാം പോളിംഗ് ശതമാനം 75 കടന്നു.
പത്തനംതിട്ട കൂടാതെ തെക്കൻ മണ്ഡലങ്ങളായ തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, മാവേലിക്കര എന്നിവിടങ്ങളിൽ പോളിംഗ് ശതമാനം 70 കടന്നില്ല. 1,65,205 പേരാണ് വീട്ടിൽ വോട്ടു ചെയ്തവർ. 39,111 പേരാണ് പോസ്റ്റൽ വോട്ട് ചെയ്തത്. രണ്ടും കൂട്ടിയാലുള്ള രണ്ട് ലക്ഷത്തിലേറെ വോട്ടുകൾ കൂടി വരുമ്പോൾ പോളിംഗ് ശതമാനം കുറച്ച് കൂടി കൂടുമെന്നുറപ്പാണ്.