പോളിങ് ശതമാനം എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞു, ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് വോട്ടിങ് വൈകിച്ചു: ഹൈബി ഈഡൻ

വോട്ടിങ് കുറഞ്ഞതിന് കാലാവസ്ഥ അടക്കമുള്ള കാരണങ്ങളുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് വോട്ടിങ് വൈകിച്ചുവെന്ന് ഹൈബി ഈഡൻ ആരോപിച്ചു.

dot image

കൊച്ചി: ഇത്തവണ പോളിങ് ശതമാനം എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞിട്ടുണ്ടെന്ന് എറണാകുളം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ എം പി. എറണാകുളത്ത് പോൾ ചെയ്ത വോട്ടുകളിൽ 50,000 വോട്ടുകൾ കുറവ് കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയിലെ മോണിങ് ഷോ കോഫി വിത്ത് അരുണിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പോളിങ്ങിലെ കുറവ് കോൺഗ്രസിനെയോ യുഡിഎഫിനെയോ ബാധിക്കുന്നതല്ല. വോട്ടിങ് കുറഞ്ഞതിന് കാലാവസ്ഥ അടക്കമുള്ള കാരണങ്ങളുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് വോട്ടിങ് വൈകിച്ചുവെന്ന് ഹൈബി ഈഡൻ ആരോപിച്ചു. പലരും തിരികെ പോവാൻ ഇത് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് എത്ര, എല്ഡിഎഫിന് എത്ര, ബിജെപി അക്കൗണ്ട് തുറക്കുമോ?; കൂട്ടിയും കിഴിച്ചും മുന്നണികള്

എൽഡിഎഫിന്റെ വോട്ടുകളും കൃത്യമായി പോൾ ചെയ്തിട്ടില്ല. ജാവദേക്കറും ഇപിയും പരസ്പരം കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഇപി ജയരാജൻ കെ സുധാകരനെതിരെ നടത്തിയ പരാമർശങ്ങൾ എന്തിന് വേണ്ടിയെന്നത് ഇന്നലത്തോടെ വ്യക്തമായിയെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us