പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്ഗീയ വിഷം ചീറ്റാന് അനുവദിക്കരുത്; മാര് ജോസഫ് പാംപ്ലാനി

'സഭാംഗങ്ങളായ യുവതികളെ സംരക്ഷിക്കാന് സമുദായത്തിന് അറിയാം'

dot image

തലശ്ശേരി: ലൗ ജിഹാദിന്റെ പേരില് വര്ഗീയതയുടെയും ഭിന്നതയുടെയും വിഷവിത്തുകള് വിതയ്ക്കാന് പലരും പരിശ്രമിക്കുന്നുവെന്ന് തലശ്ശേരി അതിരൂപത ആര്ച്ച് ബിഷപ്പ് മാര് ജോസഫ് പാംപ്ലാനി. കണ്ണൂര് ചെമ്പേരിയിലെ കെസിവൈഎം യുവജന സംഗമത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. ക്രൈസ്തവ യുവതികളുടെ പേരില് ആരും വര്ഗീയതയ്ക്ക് പരിശ്രമിക്കേണ്ടതില്ലെന്നും കാസയ്ക്ക് പരോക്ഷ വിമര്ശനം ഉന്നയിച്ച് അദ്ദേഹം പറഞ്ഞു.

സഭാംഗങ്ങളായ യുവതികളെ സംരക്ഷിക്കാന് സമുദായത്തിന് അറിയാം. ക്രൈസ്തവ പെണ്കുട്ടികള് പ്രണയ കുരുക്കില് പെട്ടുപോയെന്ന് പ്രചരിപ്പിച്ച് അഭിമാനത്തിന് വില പറയുന്നു. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്ഗീയതയുടെ വിഷം ചീറ്റാന് അനുവദിക്കരുത്. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന് ആരും ശ്രമിക്കേണ്ടെന്നും മാര് പാംപ്ലാനി പറഞ്ഞു. ക്രൈസ്തവ യുവതികളെ ലൗ ജിഹാദില്പ്പെടുത്തി മതം മാറ്റുന്നുവെന്ന പ്രചരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

dot image
To advertise here,contact us
dot image