മുദ്രാ ലോണിന്റെ പേരില് തട്ടിപ്പ്; പണം മടക്കി ചോദിച്ചപ്പോള് മര്ദ്ദിച്ചുവെന്ന് പരാതി

സംഭവത്തില് മണ്ണാര്ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു

dot image

പാലക്കാട്: മണ്ണാര്ക്കാട് മുദ്രാ ലോണ് എടുത്ത് നല്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതായി പരാതി. ലോണ് ലഭിക്കാനായി 60000 രൂപ തട്ടിയായാള് പണം മടക്കി ചോദിച്ചപ്പോള് മര്ദിച്ചുവെന്നാണ് പരാതി. മണ്ണാര്ക്കാട് വട്ടമ്പലം സ്വദേശി മുഹമ്മദ് ബഷീറിനിനാണ് പണം നഷ്ടമായത്. തുണി കച്ചവടത്തിന് 10 ലക്ഷം രൂപ മുദ്രാ ലോണ് എടുത്ത് തരാമെന്നാണ് പെരിന്തല്മണ്ണ സ്വദേശി വിശ്വസിപ്പിച്ചിരുന്നത്. ടാപ്പിംഗ് തൊഴിലാളിയായ മുഹമ്മദ് ബഷീര് തുണി കച്ചവടം ആരംഭിക്കാനായാണ് മുദ്ര ലോണ് എടുക്കാന് തീരുമാനിച്ചത്. ബാങ്കിലെത്തി അന്വേഷണം നടത്തുന്നതിനിടെ, ലോണ് എടുത്തു തരാം എന്ന് പറഞ്ഞ് 60,000 രൂപയാണ് പെരിന്തല്മണ്ണ സ്വദേശിയായ ഇടനിലക്കാരന് ബഷീറില് നിന്ന് കൈപ്പറ്റിയത്.

ബാങ്കിലെ ഉദ്യോഗസ്ഥര്ക്കിടയില് ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാള് പണം കൈപ്പറ്റിയത്. ഏറെ നാളായി വിവരമൊന്നും ഇല്ലാതിരുന്ന സമയത്താണ്, കഴിഞ്ഞ ദിവസം ഇടനിലകാരന് അപ്രതീക്ഷിതമായി ബഷീറിന്റെ മുന്നില് വന്നുപ്പെട്ടത്. നല്കിയ 60,000 രൂപ തിരികെ വേണമെന്ന് ബഷീര് ആവശ്യപ്പെട്ടതോടെ, പ്രതി ബഷീറിനെ ക്രൂരമായി മര്ദ്ദിച്ചു.

പ്രതി നിരവധിപേരെ സമാനരീതിയില് കബളിപ്പിച്ചതായാണ് വിവരമെന്നും മുഖത്തടക്കം സാരമായി പരിക്കേറ്റ ബഷീര് ചികിത്സയില് തുടരുകയാണെന്നും ബഷീറിന്റെ ഭാര്യാപിതാവ് കെ പി ഉമ്മര് റിപ്പോര്ട്ടറിനോട് പറഞ്ഞു. സംഭവത്തില് മണ്ണാര്ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us