യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മെയ് 1 മുതൽ വേണാട് എക്സ്പ്രസിന് എറണാകുളം സൗത്തിൽ സ്റ്റോപ്പില്ല

ഇനി മുതൽ വേണാട് എക്സ്പ്രസ് സാധാരണ സമയത്തെക്കാള് 30 മിനിറ്റ് നേരത്തെ ഓടും

dot image

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി ഷെർണ്ണൂരിലേക്ക് പോവുന്ന വേണാട് എക്സ്പ്രസിന് മെയ് ഒന്ന് മുതൽ എറണാകുളം ജംഗ്ഷൻ (സൗത്ത്) സ്റ്റേഷനിൽ സ്റ്റോപ്പുണ്ടാകില്ല. ഇനി മുതല് എറണാകുളം നോര്ത്ത് (ടൗൺ) സ്റ്റേഷനിൽ മാത്രമേ ട്രെയിന് സ്റ്റോപ്പ് ഉണ്ടാവുകയുള്ളൂ. ഷൊര്ണൂര് നിന്ന് തിരിച്ചുള്ള സര്വീസിലും എറണാകുളം സൗത്തില് ട്രെയിനിന് സ്റ്റോപ്പില്ല.

ഇതോടെ ട്രെയിനിൻ്റെ സമയക്രമത്തിൽ മാറ്റം വന്നിട്ടുണ്ട്. ഇനി മുതൽ വേണാട് എക്സ്പ്രസ് സാധാരണ സമയത്തെക്കാള് 30 മിനിറ്റ് നേരത്തെ ഓടും. തിരിച്ച് എറണാകുളം നോര്ത്ത് മുതല് തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും പതിനഞ്ച് മിനിറ്റ് നേരത്തെ വേണാട് എക്സ്പ്രസ് എത്തും.

ഷൊർണൂരിലേക്കുള്ള പുതുക്കിയ സമയം

എറണാകുളം നോർത്ത്: 9.50 AM

ആലുവ: 10.15 AM

അങ്കമാലി: 10.28 AM

ചാലക്കുടി: 10.43 AM

ഇരിങ്ങാലക്കുട: 10.53 AM

തൃശൂർ : 11.18 AM

വടക്കാഞ്ചേരി: 11.40 AM

ഷൊർണൂർ ജംഗ്ഷൻ: 12.25 PM

തിരുവനന്തപുരത്തേക്കുള്ള പുതുക്കിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 PM

തൃപ്പൂണിത്തുറ: 05.37 PM

പിറവം റോഡ്: 05.57 PM

ഏറ്റുമാനൂർ: 06.18 PM

കോട്ടയം: 06.30 pm

ചങ്ങാശ്ശേരി: O6.50 PM

തിരുവല്ല: 07.00 PM

ചെങ്ങന്നൂർ: 07.11 PM

ചെറിയനാട്: 07.19 PM

മാവേലിക്കര: 07.28 PM

കായംകുളം: 07.40 PM

കരുനാഗപ്പള്ളി: 07.55 pm

ശാസ്താംകോട്ട: 08.06 PM

കൊല്ലം ജം: 08:27 PM

മയ്യനാട്: 08.39 PM

പരവൂർ: 08.44 PM

വർക്കല ശിവഗിരി: 08.55 PM

കടയ്ക്കാവൂർ: 09.06 PM

ചിറയിൻകീഴ്: 09.11 PM

തിരുവനന്തപുരം പേട്ട: 09.33 PM

തിരുവനന്തപുരം സെൻട്രൽ: 10.00 PM

നമ്പർ പ്ലേറ്റില്ല, കൈ കാണിച്ചിട്ടും നിർത്തിയില്ല, പൊലീസുകാരനെ ഇടിച്ചിട്ട് പോയി; മൂന്ന് പേർ പിടിയിൽ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us