
തിരുവനന്തപുരം: മുതലപ്പൊഴിയില് വീണ്ടും അപകടം. ഒരാള് മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണ് (50) ആണ് മരിച്ചത്. പുലര്ച്ചെ 3.30നായിരുന്നു അപകടം. അഴിമുഖത്തെ ശക്തമായ തിരയില് വള്ളം മറിയുകയായിരുന്നു. ആറ് പേരാണ് വള്ളത്തില് ഉണ്ടായിരുന്നത്. അഞ്ച് പേര് നീന്തി രക്ഷപ്പെട്ടു. ജോണിനെ കാണാതാവുകയായിരുന്നു.