എല്ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യം; സുപ്രഭാതം, ദീപിക പത്രങ്ങള്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

സുപ്രഭാതം, ദീപിക പത്രങ്ങള്ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്കിയത്

dot image

കോഴിക്കോട്: എല്ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യങ്ങള് പ്രസിദ്ധീകരിച്ച മലയാളത്തിലെ രണ്ട് പത്രങ്ങള്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്കി. സുപ്രഭാതം, ദീപിക പത്രങ്ങള്ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്കിയത്. പത്രത്തില് പരസ്യം നല്കിയവരുടെ വിവരങ്ങളും മറ്റും ലഭ്യമാക്കണമെന്നാണ് ആവശ്യം.

ബിജെപി നേതാവ് ജെ ആര് പത്മകുമാര് നല്കിയ പരാതിയിലാണ് നടപടി. പരാതിയെക്കുറിച്ച് അന്വേഷിക്കാന് ഡിജിപിക്കും നിര്ദേശം നല്കിയിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് 'വോട്ട് ഫോര് എല്ഡിഎഫ് ' എന്ന തലക്കെട്ടോടെ പത്രങ്ങളുടെ ഒന്നാം പേജില് നല്കിയ പരസ്യത്തിലാണ് കമ്മീഷന് നോട്ടീസ് നല്കിയത്. പരസ്യം നല്കിയതിനെ തുടര്ന്ന് സുപ്രഭാതം പത്രത്തിന്റെ കോപ്പി കത്തിക്കുന്നതടക്കമുള്ള പ്രതിഷേധം സംസ്ഥാനത്ത് നടന്നിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us