കരുവന്നൂർ: എം എം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും; സിപിഐഎമ്മിന്റെ സ്വത്ത് വിവരങ്ങൾ ഹാജരാക്കണം

സിപിഐഎമ്മിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്വത്ത് വിവരങ്ങളും ഹാജരാക്കാൻ ആണ് നിർദേശം.

dot image

തൃശൂർ: കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. സിപിഐഎമ്മിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്വത്ത് വിവരങ്ങളും ഹാജരാക്കാൻ ആണ് നിർദേശം. രാവിലെ 10 മണിക്ക് ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

കരുവന്നൂർ കള്ളപ്പണ കേസിൽ അന്വേഷണം വീണ്ടും ഊർജിതമാക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്നാണ് പറയുന്നത്. കരുവന്നൂർ ബാങ്കിന് പുറമെ തൃശൂർ ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളിലും സിപിഐഎമ്മിന് അക്കൗണ്ടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ.

ജില്ലയിൽ പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ആണ് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനോട് നിർദേശിച്ചിരിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ഇക്കഴിഞ്ഞ 22ന് ഹാജരാകാൻ ആണ് ഇ ഡി വർഗീസിന് സമൻസ് നൽകിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ആയതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് മറുപടി നൽകി. തൊട്ടടുത്ത ദിവസങ്ങളിലും തുടർച്ചയായി നോട്ടീസ് നൽകിയെങ്കിലും വർഗീസ് ഹാജരായില്ല. തിരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞതിനാൽ ഇന്ന് ഹാജരാകുമെന്ന് വർഗീസ് അറിയിച്ചിട്ടുണ്ട്. മുൻപും പല തവണ വർഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മുൻ എംപി പി കെ ബിജുവിനെയും ഇഡി അടുത്തിടെ ചോദ്യം ചെയ്തിരുന്നു.

'ശൈലജ ഏതാ ശശികല ഏതാ?'; കെ കെ ശൈലജ 'വര്ഗ്ഗീയ ടീച്ചറമ്മ'യെന്ന് പരിഹസിച്ച് രാഹുല് മാങ്കൂട്ടത്തില്
dot image
To advertise here,contact us
dot image