
ആലപ്പുഴ: ആലപ്പുഴയിൽ യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. ചെട്ടികാട് പുത്തൻപുരയ്ക്കൽ സുഭാഷ് (34) ആണ് മരിച്ചത്. ചെട്ടികാട് കെട്ടിട നിർമാണ ജോലിക്കിടെയാണ് ഇലക്ട്രീഷ്യനായ സുഭാഷ് കുഴഞ്ഞു വീണു മരിച്ചത്.
കുഴഞ്ഞുവീണ സുഭാഷിന് ഹൃദയാഘാതവുമുണ്ടായി. പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്.