വയനാട്ടിൽ മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടൽ, വെടിവെപ്പ്

പുലർച്ചെ ഈ പ്രദേശത്ത് തണ്ടർബോൾട്ട് സംഘം തെരച്ചിൽ നടത്തുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.

dot image

കൽപറ്റ: വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകളുമായി തണ്ടർബോൾട്ട് സംഘം ഏറ്റുമുട്ടി. പുലർച്ചെ ഈ പ്രദേശത്ത് തണ്ടർബോൾട്ട് സംഘം തെരച്ചിൽ നടത്തുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. ഒമ്പത് റൗണ്ട് വെടിവെയ്പുണ്ടായതായാണ് വിവരം.

തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ദിവസം രാവിലെ രണ്ട് മാവോയിസ്റ്റുകൾ കമ്പമലയിൽ വന്ന് ജനങ്ങളോട് വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് മുതൽ തണ്ടർബോൾട്ട് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്. തിരഞ്ഞെടുപ്പ് സമയമായതിനാൽ തെരച്ചിൽ കാര്യക്ഷമമായി നടത്താൻ സാധിച്ചിരുന്നില്ല. അതിനിടയിലാണ് ഇന്നലെ പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് ഉറപ്പാക്കിയ തണ്ടർബോൾട്ട് രാത്രിയും ഇന്ന് പുലർച്ചെയുമായി പരിശോധന നടത്തിയത്.

നേരത്തെ മാവോയിസ്റ്റുകൾ അടിച്ചു തകർത്ത വനവികസന കോർപ്പറേഷന്റെ ഓഫീസിനു സമീപത്താണ് വെടിവെപ്പ് ഉണ്ടായത്. ആർക്കും പരിക്കില്ലെന്നാണ് സൂചന.

എസ്എസ്എല്സി ഫലപ്രഖ്യാപനം മെയ് 8ന്; പ്ലസ് ടു മെയ് 9ന്
dot image
To advertise here,contact us
dot image