കനത്ത ചൂട്: പാല് ഉല്പാദനത്തിലും ഇടിവെന്ന് മില്മ

മറ്റു സംസ്ഥാനങ്ങളില് നിന്ന് പാല് എത്തിച്ചാണ് പ്രതിസന്ധി മറികടക്കുന്നതെന്നും മില്മ ചെയര്മാന്

dot image

പാലക്കാട്: കനത്ത ചൂടില് സംസ്ഥാനത്തെ പാല് ഉല്പാദനത്തില് വന് ഇടിവ് സംഭവിച്ചതായി മില്മ ചെയര്മാന് കെ എസ് മണി. പ്രതിദിനം ആറര ലക്ഷം ലിറ്റര് പാലിന്റെ കുറവാണുണ്ടായത്. മറ്റു സംസ്ഥാനങ്ങളില് നിന്ന് പാല് എത്തിച്ചാണ് പ്രതിസന്ധി മറികടക്കുന്നതെന്നും മില്മ ചെയര്മാന് റിപ്പോര്ട്ടറിനോട് പറഞ്ഞു.

കൊടുംവേനല് മനുഷ്യരെപ്പോലെ ജീവികള്ക്കും വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നത്. കാര്യമായ തീറ്റയും വെള്ളവും ലഭിക്കാത്തതാണ് ക്ഷീര മേഖലയ്ക്ക് തിരിച്ചടിയായത്. നിലവില് സംസ്ഥാനത്തെ പാലുല്പാദനത്തില് വന് ഇടിവുണ്ടായി എന്നാണ് മില്മ ചെയര്മാന് കെ എസ് മണി വ്യക്തമാക്കുന്നത്.

പാല് കുറഞ്ഞതിനൊപ്പം പ്രാദേശിക സൊസൈറ്റികള് വഴിയുള്ള പാല് വില്പ്പന കൂടിയതും പ്രതിസന്ധി വര്ദ്ധിപ്പിച്ചു. തമിഴ്നാട്, കര്ണാടക, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില് നിന്ന് കൂടുതല് പാല് എത്തിച്ചാണ് പ്രതിസന്ധി പരിഹരിക്കുന്നതെന്നും മില്മ ചെയര്മാന് റിപ്പോര്ട്ടറിനോട് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us