തിരുവനന്തപുരം: മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് 40,000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് രണ്ട് മണ്ഡലങ്ങളിലും എൽഡിഎഫ് ജയിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. ആറ്റിങ്ങലിൽ വി ജോയിക്ക് 70,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി ശശി തരൂരും ബിജെപി സ്ഥാനാർത്ഥിയായി രാജീവ് ചന്ദ്രശേഖറും ആണ് മത്സരിച്ചത്. ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അടൂർ പ്രകാശും ബിജെപി സ്ഥാനാർത്ഥിയായി വി മുരളീധരനുമാണ് മത്സരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് പോളിംഗ് സംബന്ധിച്ച അന്തിമ കണക്കുകള് പുറത്ത് വന്നപ്പോള് തിരുവനന്തപുരം മണ്ഡലത്തില് 66.47 ശതമാനവും ആറ്റിങ്ങലില് 69.48 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്.